ജലനിരപ്പ് ഉയര്‍ന്നു; മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍കൂടി തുറന്നു
ജലസംഭരണിയില്‍ വെള്ളത്തിന്റെ അളവ് 41.98 മീറ്ററായി ഉയര്‍ന്നതോടെയാണ് ശനിയാഴ്ച വൈകീട്ട് ഒരു ഷട്ടര്‍കൂടി തുറന്നത്. കടുത്ത വേനലില്‍ വൈദ്യുതി ഉപഭോഗം ഉയര്‍ന്നതിനെത്തുടര്‍ന്ന് മൂലമറ്റം പവര്‍ഹൗസില്‍നിന്നുള്ള ഉല്‍പാദനം പരമാവധിയിലെത്തിയിരുന്നു.

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍കൂടി തുറന്നു. ജലസംഭരണിയില്‍ വെള്ളത്തിന്റെ അളവ് 41.98 മീറ്ററായി ഉയര്‍ന്നതോടെയാണ് ശനിയാഴ്ച വൈകീട്ട് ഒരു ഷട്ടര്‍കൂടി തുറന്നത്. കടുത്ത വേനലില്‍ വൈദ്യുതി ഉപഭോഗം ഉയര്‍ന്നതിനെത്തുടര്‍ന്ന് മൂലമറ്റം പവര്‍ഹൗസില്‍നിന്നുള്ള ഉല്‍പാദനം പരമാവധിയിലെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസില്‍നിന്നും പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായ സാഹചര്യത്തിലാണ് ജലസംഭരണിയിലെയും ജലനിരപ്പ് ഉയര്‍ന്നത്.
മലങ്കരയില്‍ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. മൂന്നാമത്തെയും നാലാമെത്തയും ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് തൊടുപുഴയാറിലേക്ക് വെള്ളം ഒഴുക്കിവിടുന്നത്. കടുത്ത വേനലില്‍ ഏതാനും മാസങ്ങളായി ഡാമിന്റെ ഇടത് കനാലിലൂടെയും വലത് കനാലിലൂടെയും വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കിലും ഇടവെട്ടി ഭാഗത്തേക്കുള്ള കനാല്‍ റോഡ് ഇടിഞ്ഞുതാഴ്ന്നതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വളരെക്കുറച്ച് വെള്ളമാണു തുറന്നുവിടുന്നത്. ഇതും ഡാമിലെ ജലനിരപ്പ് ഉയരുന്നതിന് കാരണമായി. കഴിഞ്ഞ 27ന് ഒരു ഷട്ടര്‍ 30 സെന്റീമീറ്റര്‍ തുറന്നുവിട്ടിരുന്നു.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT