കീഴുപറമ്പില്‍ ജലോല്‍സവത്തിന് തുടക്കമായി

കീഴുപറമ്പില്‍ ജലോല്‍സവത്തിന് തുടക്കമായി

അരീക്കോട്: കീഴുപറമ്പ് മുറിഞ്ഞമാടില്‍ റോവേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ഒന്നാമത് ജലോല്‍സവം ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മണ്ഡലം എംല്‍എ റസാഖ് കാരാട്ട് അധ്യക്ഷത വഹിച്ചു. ജലോല്‍സവം ഫ്‌ളാഗ് ഓഫ് കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ വി റൈഹാന ബീബി നിര്‍വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍, ക്ലബ്ബ് ഭാരവാഹികള്‍ പങ്കെടുത്തു. 21 ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരത്തില്‍ വിന്നേഴ്‌സ് ട്രോഫി വാഴക്കാട് സി ഐ എം സി കുഞ്ഞിമൊയ്തീന്‍ കുട്ടി ഇന്ന് വൈകീട്ട് അഞ്ചിനു നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

RELATED STORIES

Share it
Top