Kerala

വഖഫ് നിയമനം ഐ എന്‍ എല്‍ നിലപാട് രാഷ്ട്രീയ പാപ്പരത്തം: ഐഎന്‍എല്‍ ഡമോക്രാറ്റിക്

ഇന്ത്യന്‍ വഖഫ് ആക്ട് പ്രകാരം വഖഫ് ജീവനക്കാരുടെ നിയമനാധികാരം ബോര്‍ഡിനാണിരിക്ക പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണ് .

വഖഫ് നിയമനം ഐ എന്‍ എല്‍ നിലപാട് രാഷ്ട്രീയ പാപ്പരത്തം: ഐഎന്‍എല്‍ ഡമോക്രാറ്റിക്
X

കണ്ണൂര്‍: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സ്വത്വം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണിന്നിരിക്കെ അതിനോടൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ അനുകൂലിക്കുന്ന ഐഎന്‍എല്‍ നിലപാട് അവരുടെ രാഷ്ട്രീയ പാപ്പരത്തവും വിവേകമില്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്ന് ഐഎന്‍എല്‍ ഡമോക്രാറ്റിക് സംസ്ഥാന സെകട്ടറിയേറ്റ് യോഗം വ്യക്തമാക്കി.

ഇന്ത്യന്‍ വഖഫ് ആക്ട് പ്രകാരം വഖഫ് ജീവനക്കാരുടെ നിയമനാധികാരം ബോര്‍ഡിനാണിരിക്ക പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണ്.

ഒരു പ്രത്യേക മതത്തിനായി നിയമനമെന്നത് പിഎസ്‌സി മാന്വല്‍ വഴി സാധ്യമല്ല. തുല്യ നീതിക്കും അവസര സമത്വത്തിനും വിരുദ്ധമാണ് നിയമനമെന്ന വാദം കോടതികളില്‍ ഉയരും. 25 വഖഫ് ബോര്‍ഡുകള്‍ ഉള്ള നമ്മുടെ രാജ്യത്ത് ഒരിടത്തും നിയമനം സര്‍ക്കാരുകള്‍ നേരിട്ട് നടത്തുന്നില്ല. സ്വസമുദായത്തില്‍ പെട്ടവരെ മാത്രമെ നിയമിക്കുകയുള്ളൂ എന്ന് തീരുമാനിച്ചാല്‍ പോലും നിയമപരമായി നിലനില്‍ക്കില്ലന്ന് മാത്രമല്ല മുസ്‌ലിം നാമധാരികളായ ജബാര്‍ മാസ്റ്ററെയും ജാമിദ ടീച്ചറെയും പോലുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന ഗൂഡലക്ഷ്യം ഇതിന്റെ പിന്നിലുണ്ടെന് സംശയിക്കേണ്ടിയിരിക്കുന്നു.

മുസ്‌ലിം ലീഗിന്റെ കച്ചവട താത്പര്യത്തിനെതിരായതിനാലാണ് ഇതിനെതിരെ ലീഗ് പ്രചരണം നടത്തുന്നത് എന്ന മന്ത്രി ദേവര്‍കോവിലിന്റെ നിലപാട് അദേഹത്തിന്റെ അറിവില്ലായ്മയും ബുദ്ധിശൂന്യതയുമാണ് വ്യക്തമാക്കുന്നത്. ഇരു സമസ്തകള്‍ ഉള്‍പെടെ എല്ലാ മുസ്‌ലിം സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നത് മന്ത്രി കണ്ടിട്ടും കണ്ടിട്ടില്ലന്ന് നടിക്കുകയാണ്.

ഇതിനെതിരേ ഈ മാസം 24 ന് ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിശേധ ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അശ്‌റഫ് പുറവൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെകട്ടറി കരീം പുതുപ്പാടി, പി കെ സുലൈമാന്‍, പി കെ മൊയ്തുണ്ണി, ഇസ്മായില്‍ ഹാജി ആലപ്പുഴ , സക്കീര്‍ ചെമ്മാണിയോട്, സലാം വളപ്പില്‍, കദീജ പയ്യോളി , എംടി അബ്ദുല്ല, ഷാജഹാന്‍ കൊല്ലം, എംകെ ഹനീഫ, സലിം കണ്ണൂര്‍ സിറ്റി, മഹ്‌റൂഫ് പറമ്പായി അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it