Kerala

വേജ് കോഡ് നിയമ, സാമൂഹികഘടനകളെ മാറ്റി മറിയ്ക്കും: അഡ്വ.തമ്പാന്‍ തോമസ്

കൊച്ചിയില്‍ തമ്പാന്‍ തോമസ്് ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യലിസം ആന്റ് ലേബര്‍ എംപവര്‍മെന്റ് നടത്തിയ വെബിനാറില്‍ വേജ് കോഡ് നിയമത്തിന്റയും അതിന്റെ ചട്ടങ്ങളുടെയും പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.പുതിയ നിയമവും ചട്ടങ്ങളും, സുപ്രീം കോടതിയുടെ സൂക്ഷ്മ പരിശോധനയെ അതിജീവിയ്ക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

വേജ് കോഡ്  നിയമ, സാമൂഹികഘടനകളെ മാറ്റി മറിയ്ക്കും: അഡ്വ.തമ്പാന്‍ തോമസ്
X

കൊച്ചി: ഉടനടി ചട്ടങ്ങള്‍ അംഗീകരിച്ചു പ്രാവര്‍ത്തികമാക്കാന്‍ പോകുന്ന വേജ് കോഡ് നമ്മുടെ സാമൂഹ്യ ഘടനയെയും, ഭരണഘടനാ തത്വങ്ങളെയും അട്ടിമറിയ്ക്കുമെന്ന് അഡ്വ.തമ്പാന്‍ തോമസ്്. കൊച്ചിയില്‍ തമ്പാന്‍ തോമസ്് ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യലിസം ആന്റ് ലേബര്‍ എംപവര്‍മെന്റ് നടത്തിയ വെബിനാറില്‍ വേജ് കോഡ് നിയമത്തിന്റയും അതിന്റെ ചട്ടങ്ങളുടെയും പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.പുതിയ നിയമവും ചട്ടങ്ങളും, സുപ്രീം കോടതിയുടെ സൂക്ഷ്മ പരിശോധനയെ അതിജീവിയ്ക്കുകയില്ല. മൂല നിയമത്തില്‍ പരാമര്‍ശിക്കാത്ത പത്രക്കാര്‍ക്കുള്ള വേജ് ബോര്‍ഡ് പോലെയുള്ള ത്രികക്ഷി ബന്ധങ്ങളെ ഇല്ലാതക്കുന്ന വകുപ്പുകള്‍ ചട്ടങ്ങളില്‍ എഴുതി ചേര്‍ത്തിരിയ്ക്കുന്നു. വ്യവസായ നിയമ സംഹിത കൊണ്ടു വരുന്നവര്‍ ഒറ്റപ്പെട്ട വേജ് കോഡ് മാത്രം നടപ്പാക്കുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.

തിരക്കു പിടിച്ച നടപടിയിലൂടെ കൊണ്ടു വന്ന കോഡ് ജനാധിപത്യ വിരുദ്ധമാണെന്നും ഐഎല്‍ഒ കണ്‍വന്‍ഷനുകള്‍ ലംഘിക്കുന്നതാണെന്ന് വെബിനാറില്‍ പങ്കെടുത്ത മുന്‍ വ്യവസായ മന്ത്രിയും സിഐടിയു ദേശീയ സെക്രട്ടറിയും പാര്‍ലമെന്റിന്റെ തൊഴില്‍കാര്യ സമതി അംഗവുമായ എളമരം കരീം എംപി അഭിപ്രായപ്പെട്ടു.തൊഴിലാളികളെ കൂലി അടിമകളായി മാറ്റുന്ന പ്രക്രിയാണ് ഇതെന്നും കൂട്ടായ പോരാട്ടങ്ങളിലൂടെ നേരിടണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.തങ്ങള്‍ വേജ് കോഡിനെ അംഗീകരിച്ച് പിന്തുണ നല്‍കിയത്. മിനിമം വേജ്സ്സ് ആക്ട് 'ഷെഡ്യൂള്‍' വ്യവസായങ്ങള്‍ എന്ന പഴയ നിയമം മാറ്റി അത് സാര്‍വ്വത്രികമാക്കിയതിനാലാണെന്ന് ബിഎംഎസ്സിനെ പ്രതിനിധീകരിട്ട് വെബിനാറില്‍ പങ്കെടുത്ത ദേശിയ നേതാവ് വി രാധാകൃഷ്ണന്‍ വ്യക്തമാക്കി

. കൂട്ടായ വിലപേശലിനെ ഏറ്റിട്ടുള്ള കനത്ത തിരിച്ചടിയാണിതെന്ന് എഐടിയുസി നേതാവ് കെ പി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.എല്ലാ അസംഘിടത മേഖലയെയും ഈ നിയമം ഉള്‍കൊള്ളുന്നില്ലയെന്നും, തുല്യവേതന നിയമം റദ്ദാക്കുക മൂലം ഉസ്ഥാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്നും സേവാ പ്രതിനിധി സോണിയ ജോര്‍ജ്് അഭിപ്രായപ്പെട്ടു.ഈ നിയമം ഉണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണെന്നും വര്‍ഗ്ഗ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്നും പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗം സി പി ജോണ്‍ പറഞ്ഞു. ഉള്ള അവകാശങ്ങള്‍ പുതിയ നിയമ നിര്‍മ്മാണങ്ങളില്‍ എടുത്തുകളയപ്പെടുകയാണെന്ന് എച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് ടോം തോമസ് അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it