Kerala

വൈപ്പിനിലെ യുവാവിന്റെ കൊലപാതകം പെണ്‍കുട്ടിയെച്ചൊല്ലിയുള്ള തര്‍ക്കം മൂലമെന്ന് പോലിസ്; രണ്ടു പേര്‍ കൂടി പിടിയില്‍

ചെറായി ഗൗരീശ്വരം കിഴക്ക് പാപ്പരക്കല്‍ ക്ഷേത്രത്തിന് സമീപം കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന്‍ പ്രണവിനെയാണ് പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്നതിനു മുമ്പുള്ള ട്രാന്‍സ്ഫോര്‍മറിനടുത്ത് നടുറോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പ്രതികളിലൊരാളായ അയ്യമ്പിള്ളി കൈപ്പന്‍ വീട്ടില്‍ അമ്പാടി(19)യെ ഇന്നലെ തന്നെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേസില്‍ ഒളിവിലായിരുന്ന ശരത്, ജിബിന്‍ എന്നിവരെക്കൂടി പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്

വൈപ്പിനിലെ യുവാവിന്റെ കൊലപാതകം പെണ്‍കുട്ടിയെച്ചൊല്ലിയുള്ള തര്‍ക്കം മൂലമെന്ന് പോലിസ്; രണ്ടു പേര്‍ കൂടി പിടിയില്‍
X

കൊച്ചി: വൈപ്പിന്‍ ചെറായി ഗൗരീശ്വരം കിഴക്ക് പാപ്പരക്കല്‍ ക്ഷേത്രത്തിന് സമീപം കല്ലുമഠത്തില്‍ പരേതനായ പ്രസാദിന്റെ മകന്‍ പ്രണവ് ( 23)ന്റെ കൊലപാതത്തിനു പിന്നില്‍ പെണ്‍കുട്ടിയെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് പോലിസ്. കേസില്‍ രണ്ടു പേരെക്കൂടി അറസ്റ്റു ചെയ്തതായി. എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു. ഇന്നലെയാണ് വൈപ്പിന്‍ കുഴുപ്പിള്ളി പള്ളത്താംകളങ്ങര ബീച്ചിന് സമീപം പ്രണവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാളായ അയ്യമ്പിള്ളി കൈപ്പന്‍ വീട്ടില്‍ അമ്പാടി(19)യെ ഇന്നലെ തന്നെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേസില്‍ ഒളിവിലായിരുന്ന ശരത്, ജിബിന്‍ എന്നിവരെക്കൂടി പോലിസ് അറസ്റ്റു ചെയ്തിരിക്കുന്നത്.

കൃത്യത്തില്‍ പങ്കെടുത്ത ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലിസ് പറഞ്ഞു.പെണ്‍കുട്ടിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമികമായ അന്വേഷണത്തില്‍ വ്യക്തമായതെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.കുടുതല്‍ വിവരങ്ങള്‍ അന്വേഷണം മുന്നോട്ടു പോകുമ്പോഴെ വ്യക്തമാകുകയുള്ളു.കേസിലെ ഒരു പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് നേരത്തെ മറ്റൊരു കേസുള്ളതാണ്.മറ്റു പ്രതികള്‍ക്കെതിരെയും അടിപിടികേസുകള്‍ ഉണ്ട്.കൊലപാതകവുമായി ബന്ധപ്പെട്ട് നിലവില്‍ മുന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ഗുഡാലോചനയില്‍ ആരെങ്കിലും ഉള്‍പ്പെട്ടിടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും എസ് പി കാര്‍ത്തിക് പറഞ്ഞു.പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്നതിനു മുമ്പുള്ള ട്രാന്‍സ്ഫോര്‍മറിനടുത്ത് നടുറോഡിലാണ് പ്രണവിന്റെ മൃതദേഹം കിടന്നിരുന്നത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പ്രണവിന്റെ തലക്കും, കൈക്കും അടിയേറ്റിരുന്നു. തലക്ക് പറ്റിയ പരുക്കാണ് മരണകാരണമെന്നറിയുന്നു.മൃതദേഹത്തിന് സമീപത്ത് വടികളും, ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it