വൈപ്പിനില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്: ബന്ധുക്കള്‍ അറസ്റ്റില്‍
ചെറായി ചങ്കരാടിത്തറ സുകുമാരന്റെ മകന്‍ ബിനു(47)വിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ബിനുവിന്റെ ഇളയച്ഛന്‍ ചെറായി ചങ്കരാടിത്തറ മോഹനന്‍(62), ഇയാളുടെ മകന്‍ ജിനീഷ്(43) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്
BY BSR12 May 2019 2:13 AM GMT

X
BSR12 May 2019 2:13 AM GMT
കൊച്ചി: വൈപ്പിനില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇളയച്ഛനും മകനും അറസ്റ്റില്‍. ചെറായി ചങ്കരാടിത്തറ സുകുമാരന്റെ മകന്‍ ബിനു(47)വിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ബിനുവിന്റെ ഇളയച്ഛന്‍ ചെറായി ചങ്കരാടിത്തറ മോഹനന്‍(62), ഇയാളുടെ മകന്‍ ജിനീഷ്(43) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. ബിനുവിനെ പ്രതികള്‍ ഇവരുടെ വീട്ടില്‍ വച്ചാണ് മര്‍ദ്ദിച്ചതെന്ന് പോലിസ് പറഞ്ഞു. വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദനമേറ്റ് കുഴഞ്ഞവീണ ബിനു ഏറെനേരം അവിടത്തന്നെ കിടന്നു. പിന്നീട് പ്രതികള്‍ തന്നെ ബിനുവിനെ കൊണ്ടുുവന്ന് ഇയാളുടെ വീട്ടിലാക്കുകയായിരുന്നുവെന്ന് മുനമ്പം പോലിസ് പറഞ്ഞു. ഇതിനുശേഷം വീട്ടുകാര്‍ പറവൂരിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രിയാണു കൊലപാതകം നടന്നത്. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.
Next Story
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT