Kerala

ആലപ്പുഴയില്‍ വി എസിന്റെ മുന്‍ പേഴ്സനല്‍ സ്റ്റാഫംഗം സിപിഎമ്മിനെതിരേ മല്‍സരത്തിന്

പ്രതിപക്ഷ നേതാവായിരിക്കെ വിഎസ്സിന്റെ പേഴ്സനല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി ചന്ദ്രനാണ് സ്വതന്ത്രനായി സിപിഎം സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിക്കുന്നത്. മുഹമ്മ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ലതീഷ് പത്രിക നല്‍കി.

ആലപ്പുഴയില്‍ വി എസിന്റെ മുന്‍ പേഴ്സനല്‍ സ്റ്റാഫംഗം സിപിഎമ്മിനെതിരേ മല്‍സരത്തിന്
X

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗം തദ്ദേശതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിക്കും. പ്രതിപക്ഷ നേതാവായിരിക്കെ വിഎസ്സിന്റെ പേഴ്സനല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി ചന്ദ്രനാണ് സ്വതന്ത്രനായി സിപിഎം സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിക്കുന്നത്. മുഹമ്മ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ലതീഷ് പത്രിക നല്‍കി.

പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാലാണ് ഇവിടെ സിപിഎം സ്ഥാനാര്‍ഥി. കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പ്രതിയായിരുന്ന ലതീഷിനെയും മറ്റു നാലുപേരെയും കോടതി വെറുതെവിട്ടിരുന്നു. 2006ല്‍ വിഎസിന് സീറ്റുനിഷേധിച്ചപ്പോള്‍ ഇതിനെതിരേ പ്രകടനം നടത്തി പിണറായി വിജയന്റെ കോലം കത്തിച്ചെന്നാരോപിച്ചാണ് ലതീഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് സ്മാരകം കത്തിച്ച കേസുണ്ടായത്. ജയലാലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി കമ്മിറ്റിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്.

Next Story

RELATED STORIES

Share it