Kerala

വട്ടിയൂര്‍ക്കാവില്‍ വോട്ടിങ് യന്ത്രങ്ങള്‍ സജ്ജം

കേന്ദ്ര പോലിസ്, ആംഡ് ബറ്റാലിയന്‍, കേരള പോലിസ് എന്നിവയുടെ ത്രിതല സുരക്ഷാസംവിധാനമാണ് ഇവിടെയുള്ളത്. ഇന്ന് വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് പതിക്കുന്ന പ്രക്രിയ നടക്കും.

വട്ടിയൂര്‍ക്കാവില്‍ വോട്ടിങ് യന്ത്രങ്ങള്‍ സജ്ജം
X

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിന് ഓരോ ബൂത്തിലും ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്രങ്ങള്‍ ഓണ്‍ലൈനായി തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. വോട്ടിങ് യന്ത്രങ്ങള്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ റിട്ടേണിങ് ഓഫീസര്‍ ജിയോ ടി.മനോജിന് കൈമാറി.

168 ബൂത്തുകളില്‍ ഉപയോഗിക്കാനുള്ള യന്ത്രങ്ങളാണ് കൈമാറിയത്. ഇവ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പട്ടം സെന്റ് മേരീസ് സ്‌കൂളിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റി. 202 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 202 ബാലറ്റ് യൂണിറ്റുകള്‍, 219 വിവി പാറ്റ് എന്നിവയാണ് കൈമാറിയത്. യന്ത്രങ്ങളുടെ വിതരണവും വോട്ടെണ്ണലും നടക്കുന്ന പട്ടം സെന്റ്‌മേരീസില്‍ സുരക്ഷാസംവിധാനം പോലിസ് ഒരുക്കിയിട്ടുണ്ട്.

കേന്ദ്ര പോലിസ്, ആംഡ് ബറ്റാലിയന്‍, കേരള പോലിസ് എന്നിവയുടെ ത്രിതല സുരക്ഷാസംവിധാനമാണ് ഇവിടെയുള്ളത്. ഇന്ന് വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് പതിക്കുന്ന പ്രക്രിയ നടക്കും. മണ്ഡലത്തിലെ 37 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നടത്തും. 11 എണ്ണത്തില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിക്കും.

Next Story

RELATED STORIES

Share it