Kerala

ഫാഷിസ്റ്റുകള്‍ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ള മതേതര പാര്‍ട്ടികളെ പിന്തുണക്കണം: പാളയം ഇമാം ഡോ.വിപി സുഹൈബ് മൗലവി

ഫാഷിസ്റ്റുകള്‍ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ള മതേതര പാര്‍ട്ടികളെ പിന്തുണക്കണം: പാളയം ഇമാം ഡോ.വിപി സുഹൈബ് മൗലവി
X

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റുകള്‍ വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ള മതേതര പാര്‍ട്ടികളെ പിന്തുണക്കണമെന്ന് പാളയം ഇമാം ഡോ.വിപി സുഹൈബ് മൗലവി. നിയമസഭ തിരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടികളെ പിന്തുണക്കണം. തിരഞ്ഞെടുപ്പില്‍ സംഘപരിവാര ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ ആലോചിച്ചു തീരുമാനമെടുക്കണമെന്നും അദ്ദേഹം ജുമ്അ പ്രഭാഷണത്തില്‍ പറഞ്ഞു. വര്‍ഗ്ഗീയ ഫാഷിസ്റ്റുകള്‍ വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ മതേതര ജനാധിപത്യ കക്ഷികളെ പന്തുണച്ച് വിജയിപ്പിക്കണം. ചിന്തിച്ച്, ആലോചിച്ചു, താരതമ്യം ചെയ്ത് പഠിച്ച്, മതേതരകക്ഷികളില്‍ വിജയസാധ്യതയുള്ളവര്‍ക്ക് പിന്തുണ നല്‍കണം. ഫാഷിസ്റ്റുകള്‍ വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തിക്കൊണ്ട് സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it