വിഴിഞ്ഞം തുറമുഖ കരാര്‍: കമ്മീഷന്‍ റിപോര്‍ടും നടപടി റിപോര്‍ടും നിയമസഭയില്‍ വെയ്ക്കുമെന്ന് സര്‍ക്കാര്‍
നിയമസഭയില്‍ വെച്ച ശേഷം റിപോര്‍ട് കോടതിക്കു കൈമാറുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ കോടതി കക്ഷി ചേര്‍ത്തു.
BY TMY15 March 2019 3:33 PM GMT

X
TMY15 March 2019 3:33 PM GMT
കൊച്ചി: വിഴിഞ്ഞം തുറമുഖ കരാര്‍ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപോര്‍ടും നടപടി റിപോര്‍ടും നിയമസഭയില്‍ വെയ്ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമസഭയില്‍ വെച്ച ശേഷം റിപോര്‍ട് കോടതിക്കു കൈമാറുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ കോടതി കക്ഷി ചേര്‍ത്തു.വിഴിഞ്ഞം തുറമുഖ കരാര്‍ അദാനിക്ക് നല്‍കിയതില്‍ വന്‍ അഴിമതിയും ഗൂഡാലോചനയും ഉണ്ടെന്നും തുറമുഖം സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത ആകുമെന്നും സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. കൊല്ലം സ്വദേശി എം കെ സലിം സമര്‍പ്പിച്ച ഹരജിയില്‍ കരാര്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ കമ്മീഷനായി നിയോഗിക്കുകയായിരുന്നു.ഡിസംബര്‍ 30 ന് കമ്മീഷന്‍ സര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിച്ചിരുന്നു.
Next Story
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT