Kerala

ചേരിക്കലിലെ അക്രമം: സിപിഎം നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട- പോപുലര്‍ ഫ്രണ്ട് (വീഡിയോ)

കള്ളക്കേസുകള്‍ ചമച്ച് യുപി പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത ചേരിക്കല്‍ സ്വദേശി അന്‍ഷാദ് ബദറുദ്ദീന്റെ കുടുംബ വീടിനും സമീപത്തെ മറ്റ് വീടുകള്‍ക്കും നേരെയാണ് ആക്രമണം നടന്നത്. നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്തു. സംഘപരിവാരത്തിന്റെ കുപ്രചാരണം ഏറ്റുപിടിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രദേശത്ത് വ്യാപകമായി അക്രമം നടത്തുന്നത്.

ചേരിക്കലിലെ അക്രമം: സിപിഎം നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട- പോപുലര്‍ ഫ്രണ്ട് (വീഡിയോ)
X

പന്തളം: ചേരിക്കല്‍ മേഖലയില്‍ മുസ്‌ലിം വീടുകള്‍ കേന്ദ്രീകരിച്ച് സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിത ആക്രമണം അഴിച്ചുവിടുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ അടൂര്‍ ഡിവിഷന്‍ പ്രസിഡന്റ് ഷാനവാസ് മുട്ടാര്‍. കള്ളക്കേസുകള്‍ ചമച്ച് യുപി പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത ചേരിക്കല്‍ സ്വദേശി അന്‍ഷാദ് ബദറുദ്ദീന്റെ കുടുംബ വീടിനും സമീപത്തെ മറ്റ് വീടുകള്‍ക്കും നേരെയാണ് ആക്രമണം നടന്നത്. നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്തു. സംഘപരിവാരത്തിന്റെ കുപ്രചാരണം ഏറ്റുപിടിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രദേശത്ത് വ്യാപകമായി അക്രമം നടത്തുന്നത്.


കഴിഞ്ഞ രാത്രിയാണ് ബദറുദ്ദീന്‍, സിദ്ദീഖ്, ജലീല്‍ എന്നിവരുടെ വീടുകളും വാഹനങ്ങളും ആക്രമിച്ചത്. ഇന്നലെ വൈകീട്ട് പ്രദേശത്ത് പ്രകോപനപരമായ നിലയില്‍ സിപിഎം പൊതുയോഗം നടത്തിയിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.



തുണ്ടില്‍ പടിഞ്ഞാറ്റേതില്‍ അരുണ്‍കുമാര്‍, ഓരുകടവില്‍ അഭിജിത്, മുകടിയില്‍ തെക്കേതില്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സിപിഎം നടത്തിയ പൊതുയോഗത്തിലെ വര്‍ഗീയപരാമര്‍ശങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് അക്രമം നടത്തിയത്.


സംഘപരിവാരം മെനഞ്ഞ തിരക്കഥയുടെ ഭാഗമാണ് യുപി പോലിസ് നടത്തിയ അറസ്റ്റ് എന്ന വസ്തുതകള്‍ നിലനില്‍ക്കെ, വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന സിപിഎം, ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്.



അടുത്തിടെ ബിജെപിയില്‍നിന്നും സിപിഎമ്മിലെത്തിയവരും ഇതിന് പിന്നിലുണ്ട്. മുമ്പും പലതവണ മുസ്‌ലിം വീടുകള്‍ക്ക് നേരേ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമണം നടത്തിയിട്ടുണ്ട്. ആര്‍എസ്എസ്സിന്റെ ബി ടീമായി മാറി വര്‍ഗീയചേരിതിരിവിന് ശ്രമിക്കുന്ന സിപിഎം കനത്തവില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it