വനിതാ ഐപിഎസ് ട്രെയിനിക്ക് നേരെ അതിക്രമം; ബൈക്ക് യാത്രികനെ തേടി പോലിസ്
ഐപിഎസ് ട്രെയിനിക്കെതിരെ നടന്നത് മാല പൊട്ടിക്കൽ ശ്രമം മാത്രമെന്ന് സിറ്റി പോലിസ് അറിയിച്ചു. ഇതിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
BY SDR4 May 2019 10:50 AM GMT

X
SDR4 May 2019 10:50 AM GMT
തിരുവനന്തപുരം: കോവളത്തിന് സമീപം പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ട്രെയിനിക്ക് നേരെ അതിക്രമം. ബൈക്ക് യാത്രക്കാരനായ യുവാവിനായി പോലിസ് തിരച്ചിൽ വ്യാപകമാക്കി. ഐപിഎസ് ട്രെയിനിക്കെതിരെ ഉണ്ടായത് മാല പൊട്ടിക്കൽ ശ്രമം മാത്രമെന്ന് സിറ്റി പോലിസ് അറിയിച്ചു. ഇതിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോവളം പാച്ചല്ലൂര്‍- കൊല്ലന്തറ സര്‍വീസ് റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ പ്രഭാത നടത്തിനിടെയായിരുന്നു സംഭവം. ബൈപ്പാസിന്റെ വശത്തുളള സര്‍വ്വീസ് റോഡിലൂടെ നടക്കുകയായിരുന്ന വനിതാ ഓഫീസറെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് സമീപമെത്തി ബൈക്കിന്റെ വേഗത കുറച്ചശേഷം ഉപദ്രവിക്കാന്‍ ശ്രമിച്ചു. ബഹളം വച്ച് ബൈക്കിന്റെ പിന്നാലെ ഇവര്‍ ഓടിയെങ്കിലും യുവാവ് രക്ഷപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT