Kerala

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനുമോദനച്ചടങ്ങ്; സ്ഥാപന ഉടമയ്‌ക്കെതിരേ കേസെടുത്ത് പോലിസ്

ബുധനാഴ്ച രാവിലെ പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എസ്എസ്എല്‍സി വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി അനുമോദനച്ചടങ്ങ് നടത്തിയത്.

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനുമോദനച്ചടങ്ങ്; സ്ഥാപന ഉടമയ്‌ക്കെതിരേ കേസെടുത്ത് പോലിസ്
X

പെരിന്തല്‍മണ്ണ: ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളുടെ അനുമോദനച്ചടങ്ങ്. പോലിസും ആരോഗ്യവകുപ്പും സ്ഥലത്തെത്തി ചടങ്ങ് തടയുകയും സ്ഥാപന ഉടമയ്‌ക്കെതിരേ കേസെടുക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എസ്എസ്എല്‍സി വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി അനുമോദനച്ചടങ്ങ് നടത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭാ ആരോഗ്യവിഭാഗവും പോലിസും ചടങ്ങ് തടയുകയായിരുന്നു.

സാമൂഹിക അകലം പാലിച്ചില്ലെന്നും ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിച്ചെന്നുമാരോപിച്ചാണ് ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് സ്ഥാപനത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസിന് നിര്‍ദേശം നല്‍കിയതായി ആരോഗ്യവിഭാഗം തലവന്‍ ദിലീപ് പറഞ്ഞു. അതേസമയം, സാമൂഹിക അകലം പാലിച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ ഉപരിപഠനസാധ്യതകള്‍ പറഞ്ഞുകൊടുക്കുകയാണ് ചെയ്തതെന്നാണ് സ്ഥാപന നടത്തിപ്പുകാര്‍ പറയുന്നത്.

Next Story

RELATED STORIES

Share it