Kerala

വിംസ് വില്‍പന: വിദഗ്ധസമിതി വ്യാഴാഴ്ച ആശുപത്രി സന്ദര്‍ശിക്കും

ഡോക്ടര്‍ ആസാദ് മൂപ്പന്‍ സര്‍ക്കാരിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

വിംസ് വില്‍പന: വിദഗ്ധസമിതി വ്യാഴാഴ്ച ആശുപത്രി സന്ദര്‍ശിക്കും
X

കല്‍പ്പറ്റ: വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വിദഗ്ധസമിതി ആശുപത്രി സന്ദര്‍ശിക്കും. ഡോക്ടര്‍ ആസാദ് മൂപ്പന്‍ സര്‍ക്കാരിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി സന്ദര്‍ശിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയില്‍നിന്നും 250 കോടിയുടെ ചാരിറ്റി ഫണ്ട് ആസാദ് മൂപ്പന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം സമിതി സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കും.

Next Story

RELATED STORIES

Share it