Kerala

കുറ്റകൃത്യങ്ങള്‍ക്കിരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള 7.6 കോടി രൂപ എന്ന് അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

ഇരകള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച രണ്ടരക്കോടി രൂപ വിനിയോഗിക്കാന്‍ വേണ്ട നടപടി കേരള ലീഗല്‍ സര്‍വീസ് അതോറിട്ടി (കെല്‍സ) സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കേസ് സെപ്തംബര്‍ 23ന് വീണ്ടും പരിഗണിക്കും. കെല്‍സ ആവശ്യപ്പെട്ട രണ്ടരക്കോടി രൂപയില്‍ അരക്കോടി നേരത്തെ നല്‍കിയെന്നും രണ്ടു കോടി ഈ മാസം 16ന് അനുവദിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു

കുറ്റകൃത്യങ്ങള്‍ക്കിരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള 7.6 കോടി രൂപ എന്ന് അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി
X

കൊച്ചി: കുറ്റകൃത്യങ്ങള്‍ക്കിരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള 7.6 കോടി രൂപ എത്രനാള്‍ക്കകം അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. ഇരകള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച രണ്ടരക്കോടി രൂപ വിനിയോഗിക്കാന്‍ വേണ്ട നടപടി കേരള ലീഗല്‍ സര്‍വീസ് അതോറിട്ടി (കെല്‍സ) സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കേസ് സെപ്തംബര്‍ 23ന് വീണ്ടും പരിഗണിക്കും. കെല്‍സ ആവശ്യപ്പെട്ട രണ്ടരക്കോടി രൂപയില്‍ അരക്കോടി നേരത്തെ നല്‍കിയെന്നും രണ്ടു കോടി ഈ മാസം 16ന് അനുവദിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2017ല്‍ 7.6 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരിലൊരാളായ ഡി ബി ബിനു മുന്‍പു ബോധിപ്പിച്ചിരുന്നു. എന്നാല്‍ വിഹിതം അനുവദിച്ചിട്ടില്ലെന്നും എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിക്കു സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി അയച്ച കത്തിന്റെ പകര്‍പ്പും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന്റെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ വിഹിതം മുന്‍ഗണനാ ക്രമത്തില്‍ ചെലവഴിക്കുമെന്ന് കെല്‍സ അറിയിച്ചു.

Next Story

RELATED STORIES

Share it