Kerala

തൊഴിലുറപ്പ് പദ്ധതിയിൽ വേളം പഞ്ചായത്തിന് മുന്നേറ്റം

2021-22 സാമ്പത്തിക വർഷത്തിൽ പത്ത് കോടി രൂപയോളം പഞ്ചായത്ത്‌ പദ്ധതി മുഖേന ചെലവഴിച്ചു

തൊഴിലുറപ്പ് പദ്ധതിയിൽ വേളം പഞ്ചായത്തിന് മുന്നേറ്റം
X

കോഴിക്കോട്: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ വേളം ഗ്രാമ പഞ്ചായത്തിന് വൻ മുന്നേറ്റം. 2021-22 സാമ്പത്തിക വർഷത്തിൽ പത്ത് കോടി രൂപയോളം പഞ്ചായത്ത്‌ പദ്ധതി മുഖേന ചെലവഴിച്ചു. 885 പേർ 100 തൊഴിൽദിനം പൂർത്തീകരിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടയിലും പഞ്ചായത്തിന് മെച്ചപ്പെട്ട മികവുണ്ടാക്കി തന്ന തൊഴിലുറപ്പ് തൊഴിലാളികളെയും ഓഫീസ് ജീവനക്കാരെയും മറ്റു ബന്ധപ്പെട്ടവരെയും പഞ്ചായത്ത്‌ പ്രസിഡന്റ് നയീമ കുളമുള്ളതിൽ അഭിനന്ദിച്ചു.

Next Story

RELATED STORIES

Share it