Kerala

വഞ്ചിയൂര്‍ വിഷ്ണു കൊലക്കേസ്: ഒളിവിലായിരുന്ന ആര്‍എസ്എസ് നേതാവ് അനി പിടിയില്‍

2008 ഏപ്രില്‍ ഒന്നിനായിരുന്നു വിഷ്ണു കൊല്ലപ്പെട്ടത്. കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫിസിനുമുന്നില്‍ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 13 പേര്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

വഞ്ചിയൂര്‍ വിഷ്ണു കൊലക്കേസ്: ഒളിവിലായിരുന്ന ആര്‍എസ്എസ് നേതാവ് അനി പിടിയില്‍
X
കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് വിഷ്ണു

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവും സിപിഎം വഞ്ചിയൂര്‍ കലക്ടറേറ്റ് ബ്രാഞ്ച് അംഗവുമായിരുന്ന വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ആര്‍എസ്എസ് നേതാവ് ആസാം അനി എന്ന അനി പിടിയിലായി. തിരുവനന്തപുരം മണികണ്‌ഠേശ്വരത്തുനിന്നാണ് കേസിലെ 14ാം പ്രതിയായ അനിയെ പോലിസ് പിടികൂടിയത്. പത്തുവര്‍ഷത്തിലധികമായി അനിക്കായി പോലിസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. 2008 ഏപ്രില്‍ ഒന്നിനായിരുന്നു വിഷ്ണു കൊല്ലപ്പെട്ടത്. കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫിസിനുമുന്നില്‍ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 13 പേര്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

16 പ്രതികളായിരുന്നു ആകെയുണ്ടായിരുന്നത്. കേസില്‍ വിചാരണ നേരിട്ട മുഴുവന്‍ പ്രതികളും ആര്‍എസ്എസ്സുകാരാണ്. കൈതമുക്ക് സ്വദേശി സന്തോഷ്, മനോജ് എന്ന കക്കോട്ട് മനോജ്, ബിജുകുമാര്‍, ഹരിലാല്‍, ഷൈജു, രഞ്ജിത്കുമാര്‍, ബാലുമഹേന്ദ്രന്‍, ബിബിന്‍, സതീഷ്, ബോസ്, വിനോദ്കുമാര്‍, സുഭാഷ്, സതീഷ്, ശിവലാല്‍ എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട 14 പ്രതികള്‍. കേസിലെ മൂന്നാംപ്രതി രഞ്ജിത്ത് നേരത്തെ കൊല്ലപ്പെട്ടിരുന്നു. 14ാം പ്രതിയായ ആസാം അനി ഒളിവില്‍ പോവുകയും ചെയ്തു. ആര്‍എസ്എസ്- സിപിഎം രാഷ്ട്രീയവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

Next Story

RELATED STORIES

Share it