വളപട്ടണം ഐഎസ് കേസ്: മൂന്ന് പ്രതികളും കുറ്റക്കാരെന്ന് എന്‍ ഐഎ കോടതി
ചക്കരക്കല്ല് മുണ്ടേരി ബൈത്തുല്‍ ഫര്‍സാനയില്‍ മിദ്ലാജ് (26), ചെക്കിക്കുളം പണ്ടാര വളപ്പില്‍ വീട്ടില്‍ കെ വി അബ്ദുല്‍ റസാഖ് (24), തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖില്‍ യു കെ ഹംസ എന്ന ബിരിയാണി ഹംസ(57) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്
കൊച്ചി: കണ്ണൂര്‍ വളപട്ടണത്ത് ഐഎസ് ബന്ധം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് എറണാകുളം പ്രത്യേക എന്‍ഐഎ. കോടതി. ചക്കരക്കല്ല് മുണ്ടേരി ബൈത്തുല്‍ ഫര്‍സാനയില്‍ മിദ്ലാജ് (26), ചെക്കിക്കുളം പണ്ടാര വളപ്പില്‍ വീട്ടില്‍ കെ വി അബ്ദുല്‍ റസാഖ് (24), തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖില്‍ യു കെ ഹംസ എന്ന ബിരിയാണി ഹംസ(57) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
കേസിലെ മറ്റു പ്രതികളായിരുന്ന തലശ്ശേരി ചേറ്റംകുന്ന് സൈനാസില്‍ മനാഫ് റഹ്മാന് (42), മുണ്ടേരി പടന്നോട്ട്മൊട്ട എം വി ഹൗസില്‍ എം വി. റാഷിദ് (24) എന്നിവരെ മാപ്പുസാക്ഷികളാക്കിയിരുന്നു. യുഎപിഎയിലെ വിവിധ വകുപ്പുകള്‍ ചുമത്തി വളപട്ടണം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് എന്‍എഎ കൊച്ചി യൂനിറ്റാണ് അന്വേഷിച്ചിരുന്നത്. കേസില്‍ ആകെ 153 സാക്ഷികളാണുള്ളത്. ഫോണുകള്‍, ഡിവൈസറുകള്‍, ഫെയ്സ്ബുക്ക്, ഇമെയില്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന് പ്രധാനമായും ഹാജരാക്കിയത്.
കേസില്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്ന മറ്റൊരു പ്രതിയായ ചെക്കികുളം സ്വദേശി അബ്ദുല്‍ ഖയ്യൂം സിറിയയില്‍ കൊല്ലപ്പെട്ടതായാണു വിവരം. തുര്‍ക്കിയിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നുപേരെയും തുര്‍ക്കി പോലീസ് പിടികൂടി ഇന്ത്യയിലേക്കു തിരിച്ചയച്ചെന്നാണ് കേസ്. കേരളത്തിലെത്തിയ ഇവര്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും എന്‍ഐഎ ആരോപിച്ചിരുന്നു.
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT