കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് എസ്എടിയില്‍ പ്രതിരോധ കുത്തിവയ്പുകള്‍ പുനരാരംഭിച്ചു
ഒരുസമയം രണ്ടുപേര്‍ക്ക് വാക്‌സിന്‍ നല്‍കും. അമ്മയ്ക്കും കുഞ്ഞിനും മാത്രമേ അകത്ത് പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. പ്രവേശിക്കുന്നതിനു മുമ്പ് കൈകള്‍ സാനിറ്റൈസറുകള്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കുന്ന പ്രക്രിയ പുനരാരംഭിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ പ്രതിരോധവാക്‌സിനുകള്‍ നല്‍കിത്തുടങ്ങി. കൊവിഡ് ചട്ടങ്ങള്‍ക്കനുസൃതമായി സാമൂഹിക അകലം പാലിച്ചാണ് കുത്തിവയ്പ് നല്‍കുന്നത്.
ഒരുസമയം രണ്ടുപേര്‍ക്ക് വാക്‌സിന്‍ നല്‍കും. അമ്മയ്ക്കും കുഞ്ഞിനും മാത്രമേ അകത്ത് പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. പ്രവേശിക്കുന്നതിനു മുമ്പ് കൈകള്‍ സാനിറ്റൈസറുകള്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. മാസ്‌ക് ധരിച്ചിരിക്കണം. കുത്തിവയ്പ് നല്‍കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം. നിര്‍ബന്ധിത കുത്തിവയ്പുകള്‍ക്കൊപ്പം ആശുപത്രിയില്‍ നല്‍കിവന്നിരുന്ന മറ്റ് ഐച്ഛിക കുത്തിവയ്പുകളും ഇതോടൊപ്പം പുനരാരംഭിച്ചിട്ടുണ്ട്.
ബിസിജി, ഒപിവി, ഐപിവി, റോട്ടാവൈറസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങി നിര്‍ബന്ധിത കുത്തിവയ്പുകള്‍ക്കൊപ്പം ചിക്കന്‍പോക്‌സ് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള ഐച്ഛിക വാക്‌സിനുകളും കൂടി ഒരുമിച്ച് എസ്എടി ആശുപത്രിയില്‍ മാത്രമാണ് നല്‍കിവരുന്നത്. ഐച്ഛികവാക്‌സിനുകള്‍ എസ്എടി ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നല്‍കുന്നത്. നിര്‍ബന്ധിത കുത്തിവയ്പുകള്‍ തീര്‍ത്തും സൗജന്യമാണ്. ഐച്ഛിക കുത്തിവയ്പുകള്‍ക്ക് വില ഈടാക്കാറുണ്ട്. എംആര്‍പിയേക്കാള്‍ കുറഞ്ഞ വിലയാണ് ഈടാക്കുന്നത്. ഒപി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ഒരുമണി വരെയാണ് വാക്‌സിനുകള്‍ നല്‍കുന്നത്.
RELATED STORIES
ആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര്‍ ; മുന്നാക്കക്കാര്‍ 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT