Kerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: കെ വി തോമസ് എല്‍ഡിഫിനൊപ്പം ചേര്‍ന്നത് യുഡിഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കും: വി ഡി സതീശന്‍

കേരളത്തിലെ രാഷ്ട്രീയ,സാമൂഹ്യ രംഗങ്ങളെക്കുറിച്ച് കേരളത്തിലെ മനുഷ്യര്‍ക്ക് ഒരു പൊതുബോധമുണ്ട്.ആ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കെ വി തോമസ് പോയത്.അതിന്റെ തിരിച്ചടി എല്‍ഡിഎഫ് അനുഭവിക്കും.ആശയപരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്ലല്ല അദ്ദേഹം പോയത്.തങ്ങള്‍ ഇത്രയും നാള്‍ സഹിച്ചത് ഇനി സിപിഎം സഹിക്കട്ടെ. സന്തോഷത്തോടെയാണ് അദ്ദേഹത്തെ തങ്ങള്‍ യാത്രയാക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: കെ വി തോമസ് എല്‍ഡിഫിനൊപ്പം ചേര്‍ന്നത് യുഡിഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കും: വി ഡി സതീശന്‍
X

കൊച്ചി: കെ വി തോമസ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും കേരളത്തിന്റെ പൊതുബോധത്തിനു നേരെ വെല്ലുവിളിക്കുകയാണ് കെ വി തോമസ് ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ,സാമൂഹ്യ രംഗങ്ങളെക്കുറിച്ച് കേരളത്തിലെ മനുഷ്യര്‍ക്ക് ഒരു പൊതുബോധമുണ്ട്.ആ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കെ വി തോമസ് പോയത്.അതിന്റെ തിരിച്ചടി എല്‍ഡിഎഫ് അനുഭവിക്കും.കെ വി തോമസ് യുഡിഎഫില്‍ നിന്നും പോയത് യുഡിഎഫിന് ഗുണകരമാകും.വോട്ടെണ്ണക്കഴിയുമ്പോള്‍ അത് വ്യക്തമാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.കെപിസിസി പ്രസിഡന്റല്ല എ ഐ സി സി യാണ് തനിക്കെതിരെ നടപടിയെടുക്കേണ്ടതെന്ന കെ വി തോമസിന്റെ പരമാര്‍ശം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ വി തോമസ് ഏതു ലോകത്താണ് ജീവിക്കുന്നതെന്ന പരിഹാസമായിരുന്നു വി ഡി സതീശന്റെ മറുപടി.

ഏതെങ്കിലും കെപിസിസി പ്രസിഡന്റിന് എ ഐ സി സിയുടെ അനുമതിയില്ലാതെ നടപടിയെടുക്കാന്‍ കഴിയുമോയെന്നായിരുന്നു വി ഡി സതീശന്റെ ചോദ്യം.താന്‍ കോണ്‍ഗ്രസിലാണെന്ന് പറഞ്ഞിട്ട് സിപിഎം വേദിയില്‍ പോയി സംസാരിക്കുക. ഇതാണ് അദ്ദേഹം ചെയ്തത്.കേരളത്തിന്റെ പൊതുബോധത്തിന്റെ മേല വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് കെ വി തോമസ്.ഒരു രാഷ്ട്രീയ നേതാവിന് ഇങ്ങനെ എങ്ങനെ ചെയ്യാന്‍ സാധിക്കുമെന്നോര്‍ത്ത് ജനങ്ങള്‍ അല്‍ഭുതപ്പെട്ട് നില്‍ക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അദ്ദേഹത്തോടെ അവജ്ഞയും പുച്ഛവുമാണ് തോന്നുന്നത്.അതേ അവജ്ഞതന്നെയായിരിക്കും സിപിഎം അണികള്‍ക്കുമുണ്ടാകുകയെന്നാണ് തനിക്ക് തോന്നുന്നത്.ആശയപരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്ലല്ല അദ്ദേഹം പോയത്.തങ്ങള്‍ ഇത്രയും നാള്‍ സഹിച്ചത് ഇനി സിപിഎം സഹിക്കട്ടെ സന്തോഷത്തോടെയാണ് അദ്ദേഹത്തെ തങ്ങള്‍ യാത്രയാക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it