Kerala

പ്രതികളെ എസ്എഫ്‌ഐയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; യൂനിറ്റ് പിരിച്ചുവിടുന്നതില്‍ തര്‍ക്കം

ദേശീയ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാന്‍ ഇതുവരെ ജില്ലാ കമ്മിറ്റി തയ്യാറായിട്ടില്ലെന്നാണ് വിവരം.അക്രമികളായ വിദ്യാര്‍ഥികളെ ഇപ്പോഴും ഒരു വിഭാഗം സംരക്ഷിക്കുകയാണെന്ന് ആരോപണവും നിലനില്‍ക്കുന്നുണ്ട്.

പ്രതികളെ എസ്എഫ്‌ഐയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; യൂനിറ്റ് പിരിച്ചുവിടുന്നതില്‍ തര്‍ക്കം
X

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷ കേസിലെ പ്രതികളായ ആറു പേരെ എസ്എഫ്‌ഐ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. യൂനിറ്റ് സെക്രട്ടറി നസീം, വിദ്യാര്‍ഥിയെ കുത്തിയ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, ആരോമല്‍, ആദില്‍ തുടങ്ങിയവര്‍ക്കെതിരേയാണ് ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചത്. അതേസമയം യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യത്തില്‍ തീരുമാനമായില്ല.

തിരുത്തല്‍ നടപടിയെന്ന നിലയില്‍ യൂണിവേഴ്‌സിറ്റി കോളജ് യൂനിറ്റ് പിരിച്ചുവിടുമെന്ന് ഇന്നലെ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാന്‍ ഇതുവരെ ജില്ലാ കമ്മിറ്റി തയ്യാറായിട്ടില്ലെന്നാണ് വിവരം. അക്രമികളായ വിദ്യാര്‍ഥികളെ ഇപ്പോഴും ഒരു വിഭാഗം സംരക്ഷിക്കുകയാണെന്ന് ആരോപണവും നിലനില്‍ക്കുന്നുണ്ട്.

ആദ്യഘട്ടമെന്ന നിലയിലാണ് യൂനിറ്റ് പിരിച്ചുവിടുന്നത്. ബാക്കി കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് സംഘടനാപരമായി നടപടിയെടുക്കും. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കാമ്പസിനകത്തെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനോ ഒഴുവാക്കാനോ യൂനിറ്റിന് കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് യൂനിറ്റിനെതിരേ നടപടി. എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് പിന്നീട് തീരുമാനിക്കുമെന്നുമാണ് വി പി സാനു ഇന്നലെ പറഞ്ഞത്.

Next Story

RELATED STORIES

Share it