Kerala

ഉത്രാ വധക്കേസ്‌ അന്വേഷണ റിപ്പോർട്ട് ഐപിഎസ് പരിശീലനത്തിൽ പഠന വിഷയമാകുന്നു

കേസ് ഡയറിയിലെ പ്രധാന ഭാഗങ്ങൾ തർജിമ ചെയ്‌ത് ഡിജിറ്റലൈസാക്കിയ ശേഷം ദേശീയ പോലിസ് അക്കാദമിക്ക് കൈമാറും

ഉത്രാ വധക്കേസ്‌ അന്വേഷണ റിപ്പോർട്ട് ഐപിഎസ് പരിശീലനത്തിൽ പഠന വിഷയമാകുന്നു
X

കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച കൊല്ലം അഞ്ചൽ ഉത്രാ വധക്കേസ്‌ അന്വേഷണ റിപ്പോർട്ട് ഐപിഎസ് പരിശീലനത്തിൽ പഠന വിഷയമാകുന്നു. കേസ് ഡയറിയിലെ പ്രധാന ഭാഗങ്ങൾ തർജിമ ചെയ്‌ത് ഡിജിറ്റലൈസാക്കിയ ശേഷം ദേശീയ പോലിസ് അക്കാദമിക്ക് കൈമാറും. പാമ്പിനെ ആയുധമാക്കി നടത്തിയ കൊലപാതകം ദേശീയ തലത്തിൽ ഉൾപ്പടെ ചർച്ച ചെയ്യപ്പെട്ടതാണ്. ഹൈദരാബാദിലെ ഐപിഎസ് പരിശീലന കേന്ദ്രത്തിൽ ഡിജിറ്റൽ ലൈബ്രറിയിൽ കേസ് ഡയറി സൂക്ഷിക്കും. ഉത്രാ വധക്കേസിൽ രണ്ടായിരത്തിലധികം പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. വിവരങ്ങൾ ക്രോഡീകരിച്ച് തിട്ടപ്പെടുത്താൻ ഐപിഎസ് ട്രെയിനികളെ ചുമതലപ്പെടുത്തും. ഭാഷാമാറ്റത്തിന് വിദഗ്‌ധരെ നിയോഗിച്ചിട്ടുണ്ട്. 2020 മെയ് ഏഴിനാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it