Kerala

നീലേശ്വരത്ത് കടലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനായില്ല; പേഴ്‌സില്‍ മൂന്ന് ഫോട്ടോകള്‍

നീലേശ്വരത്ത് കടലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനായില്ല; പേഴ്‌സില്‍ മൂന്ന് ഫോട്ടോകള്‍
X
കാസര്‍ഗോഡ്: നീലേശ്വരം തൈക്കടപ്പുറം കടലില്‍ ഇന്ന് ഉച്ചയോടെ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇനിയും തിരിച്ചറിയാനായില്ല. അമ്പതിലധികം പ്രായം തോന്നിക്കുന്ന മധ്യവയകനാണ്. മൃതദേഹത്തിനു ഏകദേശം നാലു ദിവസത്തോളം പഴക്കമുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച പേഴ്‌സില്‍ നിന്നും 700 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും ലഭിച്ചു. വെള്ള ചെക്ക് ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്.

കടലില്‍ മൃതദേഹം ഒഴുകി നടക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നീലേശ്വരം അഴിത്തലയില്‍ നിന്നും കോസ്റ്റല്‍ എസ്‌ഐ മുകുന്ദന്‍, എസ്‌ഐ എം വിക്രമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ തീരത്തു നിന്നും പടിഞ്ഞാറോട്ട് ഏഴു കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.




Next Story

RELATED STORIES

Share it