Kerala

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം: വിസിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം: വിസിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്
X

കോഴിക്കോട്: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തന മികവ് പരിശോധിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ വിളിച്ച വൈസ് ചാന്‍സലര്‍മാരുടെ യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. കേരള സര്‍വകലാശാലാ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ വിസിമാരുടെ പ്രവര്‍ത്തന മികവും ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച റിപോര്‍ട്ടുകള്‍ അതത് വൈസ് ചാന്‍സലര്‍മാര്‍ അവതരിപ്പിക്കും.

പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നേരത്തെ നല്‍കിയ നിര്‍ദേശം സര്‍വകലാശാലകള്‍ എത്രമാത്രം പാലിച്ചുവെന്ന പരിശോധനയാവും പ്രധാനമായും നടക്കുക. ദേശീയ റാങ്കിങ്ങില്‍ ആദ്യ ഇരുപതില്‍പോലും കേരളത്തിലെ ഒരു സര്‍വകലാശാലയും ഇടംനേടിയിട്ടില്ലാത്ത സാഹചര്യത്തിലാണ് വൈസ് ചാന്‍സലര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ദേശീയ റാങ്കിങ്ങില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ക്ക് യോഗം രൂപം നല്‍കും.


Next Story

RELATED STORIES

Share it