Kerala

സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ സമരത്തിലേക്ക്

അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക, അടച്ചുപൂട്ടല്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ സമരത്തിലേക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ സമരത്തിലേക്ക്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക, അടച്ചുപൂട്ടല്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ സമരം നടത്തുന്നത്. ആഗസ്ത് 20 മുതല്‍ വിവിധ ഡിഡിഇ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണവും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് സമരവും നടത്താനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം.

സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നതും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുക. സംസ്ഥാനത്തെ മൂന്ന് ലക്ഷത്തില്‍പരം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും ആശങ്ക ലഘുകരിക്കാന്‍ നടപടി സ്വീകരിക്കുക. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എന്‍ഒസി നല്‍കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓൾ കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സമരത്തിന് ഒരുങ്ങുന്നത്.

Next Story

RELATED STORIES

Share it