Kerala

യുക്രെയ്നിൽ നിന്ന് 11 മലയാളി വിദ്യാർഥികൾ കൊച്ചിയിലെത്തി

പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് വിദ്യാർഥികൾ നാടെത്തിയത്.

യുക്രെയ്നിൽ നിന്ന് 11 മലയാളി വിദ്യാർഥികൾ കൊച്ചിയിലെത്തി
X

കൊച്ചി: യുക്രെയ്നിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. മുംബൈയിൽ നിന്നുള്ള ആദ്യ വിമാനമാണ് എത്തിയത്. മുംബൈയിൽ നിന്ന് ഇനിയും രണ്ട് വിമാനങ്ങൾ വരാനുണ്ടെന്നാണ് വിവരം.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സുരക്ഷിതമായിട്ട് തങ്ങളെ നാട്ടിലെത്തിച്ചു. കുറേ വിദ്യാർഥികൾ ഇനിയും റൊമാനിയൻ ബോർഡറിൽ കുടുങ്ങിക്കിടക്കുകയാണ്. യുക്രെയ്ൻ ബോർഡറിൽ ഇപ്പോൾ വലിയ പ്രശ്നമാണ് പ്രശ്‌നമാണ് നടക്കുന്നത്‌. വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്ന്.

പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് വിദ്യാർഥികൾ നാടെത്തിയത്. ഞങ്ങൾ ആദ്യ സംഘത്തിലുള്ള ആളുകളായിരുന്നു. ബാക്കിയുള്ളവരെ കാര്യം ആലോചിച്ച് സന്തോഷിക്കാൻ പറ്റുന്നില്ല, എന്നാൽ ഇവിടെ തിരിച്ചെത്താൻ സാധിച്ചതിൽ ആശ്വാസമുണ്ടെന്ന് യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾ പറഞ്ഞു.

ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ രാത്രി മുംബൈയിൽ എത്തിയ വിദ്യാർഥികളെ നോർക്കയുടെ മേൽ നോട്ടത്തിലായിരുന്നു കൊച്ചിയിൽ എത്തിച്ചത്.

Next Story

RELATED STORIES

Share it