Kerala

കെ റെയിൽ; തരൂർ വിട്ടുനിന്നു; യുഡിഎഫ് എംപിമാർ റെയിൽവേ മന്ത്രിയെ കണ്ടു

പ്രാരംഭ ഘട്ടത്തിലെ പഠനങ്ങൾക്കായുള്ള അനുമതി മാത്രമാണ് നൽകിയിരിക്കുന്നതെന്നും പദ്ധതി ആരംഭിക്കുന്നതിന് സർക്കാരിന് അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞതായി എംപിമാർ പറഞ്ഞു.

കെ റെയിൽ; തരൂർ വിട്ടുനിന്നു; യുഡിഎഫ് എംപിമാർ റെയിൽവേ മന്ത്രിയെ കണ്ടു
X

ന്യൂഡൽഹി: കെ റെയിൽ പദ്ധതിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, കെ മുരളീധരൻ അടക്കമുള്ള പത്ത് എംപിമാരാണ് മന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയിൽ നിന്നും ശശി തരൂർ എംപി വിട്ടുനിന്നു.

ഒരു നടപടിയും പൂർത്തിയാക്കാതെ പദ്ധതി ആരംഭിക്കുകയാണെന്നും മുൻകൂർ നോട്ടിസ് നൽകാതെ വീടുകളിൽ കല്ലിടുകയാണെന്നും യുഡിഎഫ് സംഘം മന്ത്രിയെ അറിയിച്ചു. പ്രാരംഭ ഘട്ടത്തിലെ പഠനങ്ങൾക്കായുള്ള അനുമതി മാത്രമാണ് നൽകിയിരിക്കുന്നതെന്നും പദ്ധതി ആരംഭിക്കുന്നതിന് സർക്കാരിന് അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞതായി എംപിമാർ പറഞ്ഞു.

വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ യോഗം വിളിക്കണമെന്ന നിലപാടാണ് ശശി തരൂർ സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയിൽ ആശങ്ക അറിയിച്ച ജനങ്ങളേയും ജനപ്രതിനിധികളേയും കെ റെയിൽ പ്രതിനിധികളേയും ഒന്നിച്ചിരുത്തി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് തരൂർ പറഞ്ഞു.

അതേസമയം കെ റെയിലിനെതിരേ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സ്ഥലമെടുപ്പ് നടപടികൾ ബലം പ്രയോഗിച്ച് നടത്താനുള്ള ശ്രമത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണെന്ന് സതീശൻ ആരോപിച്ചു. അനാവശ്യ ധൃതിയാണ് സർക്കാർ കാണിക്കുന്നത്. ഇതിനു പന്നിൽ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it