അക്രമരാഷ്ട്രീയം: യുഡിഎഫ് നേതാക്കള്‍ നാളെ ഉപവസിക്കും
BY SDR11 Jan 2019 6:04 AM GMT

X
SDR11 Jan 2019 6:04 AM GMT
തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയമാക്കുന്ന ബിജെപി- ആര്‍എസ്എസ്- സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ നാളെ രാവിലെ 9ന് യുഡിഎഫ് നേതാക്കള്‍ തിരുവനന്തപുരത്തെ കവടിയാര്‍ സ്‌ക്വയറിലെ വിവേകാനന്ദപ്രതിമയ്ക്കു മുന്നില്‍ ഉപവസിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, ഡോ.എം കെ മുനീര്‍, കെ എം മാണി, പി ജെ ജോസഫ്, എ എ അസീസ്, എം കെ പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍, അനൂപ് ജേക്കബ്, സി പി ജോണ്‍, ജി ദേവരാജന്‍, എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി- യുഡിഎഫ് നേതാക്കാള്‍ ഉപവാസത്തില്‍ പങ്കെടുക്കും.
Next Story
RELATED STORIES
ടെന്നിസ് ഇതിഹാസം സാനിയാ മിര്‍സ ഉംറ നിര്‍വഹിക്കാന്‍ സൗദിയില്‍
22 March 2023 1:17 PM GMTദ ലാസ്റ്റ് ഡാന്‍സ്; ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയാ മിര്‍സ വിരമിച്ചു
21 Feb 2023 6:38 PM GMTഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സബെല്ലെന്ങ്കയ്ക്ക്
28 Jan 2023 1:40 PM GMTഗ്രാന്‍സ്ലാമിനോട് വിട; ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍...
27 Jan 2023 4:20 AM GMTഓസ്ട്രേലിയന്‍ ഓപ്പണ്‍; സാനിയാ മിര്‍സാ-രോഹന് ബോപ്പെണ്ണ സഖ്യം ഫൈനലില്‍
25 Jan 2023 12:00 PM GMTഓസ്ട്രേലിയന്‍ ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ ഇഗാ സ്വായാടെക്ക് പുറത്ത്
22 Jan 2023 4:30 AM GMT