Kerala

പന്തീരാങ്കാവ് യുഎപിഎ കേസ്: താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പി മോഹനന്‍

പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങള്‍ തന്നെയെന്ന് ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി മോഹനന്‍ പറഞ്ഞത്.

പന്തീരാങ്കാവ് യുഎപിഎ കേസ്: താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പി മോഹനന്‍
X

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. യുഎപിഎ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഭിന്ന അഭിപ്രായമല്ലെന്നും ഒരേ നിലപാടാണെന്നു അദ്ദേഹം പറഞ്ഞു.

പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങള്‍ തന്നെയെന്ന് ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി മോഹനന്‍ പറഞ്ഞത്. യുഎപിഎ കേസില്‍ അലനേയും താഹയേയും മുഖ്യമന്ത്രി പിണറായി വിജയനും പി ജയരാജും തള്ളിപ്പറഞ്ഞിരുന്നു. ഈ നിലപാടിന് വിരുദ്ധമായാണ് പി മോഹനന്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. യുഎപിഎ കേസില്‍ സിപിഎമ്മില്‍ അഭിപ്രായഭിന്നത എന്ന തരത്തില്‍ വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഇതോടെയാണ് വീണ്ടും പ്രതികരണവുമായി പി മോഹനന്‍ രംഗത്തെത്തിയത്. യുഎപിഎ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നുമാണ് പി മോഹനന്‍ ഇപ്പോള്‍ പറയുന്നത്.

അലന്‍ താഹ വിഷയത്തില്‍, കേസ് പരിശോധനാ സമിതിക്ക് മുന്നില്‍ എത്തുമ്പോള്‍ ഒഴിവാക്കപ്പെടുമെന്ന് പാര്‍ട്ടിയും സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് എന്‍ഐഎ ഏറ്റെടുത്തത് ബിജെപിയുടെ സമ്മര്‍ദ്ദം മൂലമാണെന്നും പി മോഹനന്‍ കുറ്റപ്പെടുത്തി.

അതേസമയം, മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നു പി മോഹനന്‍ രാവിലെ നടത്തിയ പ്രതികരണം. 'അലനെയും താഹയെയും സസ്‌പെന്‍ഡ് ചെയ്തതെന്ന് പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അവര്‍ക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായ അലനും താഹയും നിരപരാധിത്വം തെളിയിച്ച് പുറത്തു വരാനാണ് സിപിഎം ആഗ്രഹിക്കുന്നത്'. പി മോഹനന്റെ ഈ പ്രസ്താവന വിവാദമായതോടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. മാധ്യമങ്ങള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നാണ് പി മോഹനന്‍ ഇപ്പോള്‍ പറയുന്നത്.

അതേസമയം, അലന്‍ താഹ വിഷയത്തില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് ഇ പി ജയരാജന്‍. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്ന മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജന്‍. മോഹനന്‍ മാഷ് അങ്ങനെ പറഞ്ഞിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

Next Story

RELATED STORIES

Share it