Kerala

യുഎപിഎ: അറസ്റ്റിലായ യുവാക്കളുടെ വീടുകള്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ സന്ദര്‍ശിച്ചു -കരിനിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പി മുഹമ്മദ് റിയാസ്

ഇതുപോലുള്ള കരിനിയമങ്ങളെ ഒരു കാരണത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ ഗൗരവപൂര്‍ണമായ അന്വേഷണം നടക്കേണ്ടതുണ്ട്. അറസ്റ്റിലായ യുവാക്കളുടെ കുടുംബം എന്നും ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം കൂടെ നിന്നവരാണെന്നും റിയാസ് പറഞ്ഞു.

യുഎപിഎ: അറസ്റ്റിലായ യുവാക്കളുടെ വീടുകള്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ സന്ദര്‍ശിച്ചു  -കരിനിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പി മുഹമ്മദ് റിയാസ്
X

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ വീടുകളില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശനം നടത്തി. അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും വീടുകളിലാണ് നേതാക്കള്‍ എത്തിയത്. രണ്ട് ചെറുപ്പക്കാരുടെ പേരിലും യുഎപിഎ ചുമത്തിയത് ശരിയായില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

ഇതുപോലുള്ള കരിനിയമങ്ങളെ ഒരു കാരണത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ ഗൗരവപൂര്‍ണമായ അന്വേഷണം നടക്കേണ്ടതുണ്ട്. അറസ്റ്റിലായ യുവാക്കളുടെ കുടുംബം എന്നും ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം കൂടെ നിന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജോ. സെക്രട്ടറി പി നിഖില്‍, സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.




Next Story

RELATED STORIES

Share it