Kerala

ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തില്‍ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

മുരിക്കാശേരി സ്വദേശികളായ ഏഴുപേരടങ്ങുന്ന കുടുംബം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.

ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തില്‍ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
X

ഇടുക്കി: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സജോമോന്‍ സാബു (20), സോണി ഷാജി (16) എന്നിവരാണ് മരിച്ചത്.

മുരിക്കാശേരി സ്വദേശികളായ ഏഴുപേരടങ്ങുന്ന കുടുംബം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Next Story

RELATED STORIES

Share it