കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയത് വീട്ടുകാര്‍ അറിഞ്ഞത് രണ്ടു നാള്‍ കഴിഞ്ഞ്; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം
മൂന്ന് ദിവസം മുന്‍പ് കളിച്ചുകൊണ്ടിരിക്കെ കുട്ടി ബാറ്ററി എടുത്തു വിഴുങ്ങുകയായിരുന്നു. എന്നാല്‍, രക്ഷിതാക്കള്‍ കാര്യമറിഞ്ഞിരുന്നില്ല.

നാദാപുരം: കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയ രണ്ടുവയസുകാരിയുടെ ദാരുണാന്ത്യം കുടുംബത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. വളയം ചെറുമോത്ത് സ്വദേശി ഓണപ്പറമ്പത് റഷീദിന്റെ മകള്‍ ഫാത്തിമ അമാനിയ (2) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പ് കളിച്ചുകൊണ്ടിരിക്കെ കുട്ടി ബാറ്ററി എടുത്തു വിഴുങ്ങുകയായിരുന്നു. എന്നാല്‍, രക്ഷിതാക്കള്‍ കാര്യമറിഞ്ഞിരുന്നില്ല.
രണ്ട് ദിവസമായി കുട്ടി ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ അന്നനാളത്തില്‍ ബാറ്ററി കുടുങ്ങിക്കിടക്കുന്നത് മനസിലായത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിപ്പോയിരുന്നു.
നേരത്തെ കുട്ടിയുടെ സഹോദരന്‍ മുഹമ്മദ് റിഷാദ് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് മരിച്ചിരുന്നു. മാതാവ്: ശരീഫ. സഹോദരങ്ങള്‍: റാസിന്‍ റഷീദ് (വിദ്യാര്‍ഥി, ചെറുമോത്ത് എംഎല്‍പി സ്‌കൂള്‍), പരേതനായ മുഹമ്മദ് റിഷാദ്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT