കോഴിക്കോട് ബൈക്കുകള് കൂട്ടിയിടിച്ച് രണ്ടുപേര് മരിച്ചു

കോഴിക്കോട്: കാരന്തൂരില് ബൈക്കുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് രണ്ടുപേര് മരിച്ചു. ഒരാള്ക്ക് പരിക്കേറ്റു. കൂടരഞ്ഞി കൂമ്പാറ ബസാര് എഴുത്താണിക്കുന്ന് വിജയന്റെ മകന് അര്ജുന് (21), കാരന്തൂര് കോണാട്ട് തേറമ്പത്ത് അബ്ദുറഹിമാന്റെ മകന് നിഹാല് (26) എന്നിവരാണ് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികില്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കാരന്തൂര് ടൗണ് മസ്ജിദിന് സപീപമായിരുന്നു അപകടം.
പെയിന്ററായ നിഹാല് കുന്ദമംഗലം ഭാഗത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നിഹാലിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഷാഹിദിനെയും മറ്റൊരു ബൈക്കില് സഞ്ചരിക്കുകയായിരുന്ന കൂടരഞ്ഞി കൂമ്പാറബസാറിലെ അര്ജുന് വിജയനെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. അര്ജുന് തീവ്രപരിചരണവിഭാഗത്തില് ചികില്സയിലിരിക്കെയാണ് മരിച്ചത്. രാത്രി മഴയത്ത് അമിതവേഗതയിലെത്തിയ ബൈക്കുകള് തമ്മില് കൂട്ടിയിടിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്.
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന് വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില് പോയ പി സി ജോര്ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില് വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMT