ഒരേ ദിവസം രണ്ട് സര്‍വ്വകലാശാല പ്രവേശന പരീക്ഷക്കെതിരെ ഹരജി; സര്‍വകലാശാലകള്‍ നാളെ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
പോണ്ടിച്ചേരി സര്‍വ്വകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയും ഒരേ ദിവസം നടത്തുന്നതിനെതിരെയാണ് എം എസ് എഫ് ഹരജി നല്‍കിയത്

കൊച്ചി:ഒരേ ദിവസം രണ്ട് സര്‍വ്വകലാശാലാ പരീക്ഷകള്‍ നടത്തുവാനുള്ള നടപടികള്‍ക്കെതിരെ എം എസ് എഫ് ദേശീയ കമ്മിറ്റി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹരജിയില്‍ സര്‍വകലാശാല അധികൃതര്‍ നാളെ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.പോണ്ടിച്ചേരി സര്‍വ്വകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയും ഒരേ ദിവസം നടത്തുന്നതിനെതിരെയാണ് എം എസ് എഫ് ഹരജി നല്‍കിയത്.സെപ്തംബര്‍ 18, 19, 20 തിയതികളില്‍ ഇരു പരീക്ഷകളും നടത്തുന്നത് വിദ്യാര്‍ഥികളെ മനസികമായി തകര്‍ക്കുന്നതിനേ ഉപകരിക്കു എന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ ഒരു സെന്റര്‍ പോലും അനുവദിക്കാതെ 350 കിലോമീറ്റര്‍ ദൂരത്തുള്ള ബംഗളൂരില്‍ സെന്റര്‍ അനുവദിച്ചത് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. എം എസ് എഫ് ദേശീയ പ്രസിഡന്റ്് ടിപി അഷറഫലി, ജനറല്‍ സെക്രട്ടറി പി വി അഹമ്മദ് സാജു,പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ അഡ്വ.ഹാരിസ് ബീരാന്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.ഹരജിയില്‍ പോണ്ടിചേരി സര്‍വ്വകലായോടും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി അധികൃതരോടും നാളെ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
RELATED STORIES
ഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTതമിഴ് നടനും സംവിധായകനുമായ മാരിമുത്തു ഹൃദയാഘാതത്തെ തുടര്‍ന്ന്...
8 Sep 2023 5:58 AM GMTസിനിമാ-സീരിയല്‍ താരം അപര്‍ണാ നായര്‍ തൂങ്ങിമരിച്ച നിലയില്‍
1 Sep 2023 4:45 AM GMTഅല്ലു അര്ജുന് മികച്ച നടന്; ആലിയ ഭട്ടും കൃതി സാനോണും നടിമാര്‍
24 Aug 2023 1:15 PM GMTപ്രശസ്ത ഹരിയാന ഗായകന് രാജു പഞ്ചാബി അന്തരിച്ചു
22 Aug 2023 7:32 AM GMT'തിരൂരങ്ങാടി: മലബാര്‍ വിപ്ലവ തലസ്ഥാനം' പുസ്തകം പ്രകാശനം ചെയ്തു
21 Aug 2023 1:27 PM GMT