ഫുട്ബോൾ കളിക്കിടെ ഗോൾപോസ്റ്റ് വീണ് വിദ്യാർഥികൾക്ക് പരിക്ക്

സ്റ്റേഡിയത്തിൽ കളിക്കുന്നതിനായി ഗോൾ പോസ്റ്റ് ചുമലിൽ എടുത്തു കൊണ്ടു പോകവെ വഴുതി ഇവരുടെ തലയിലൂടെ വീഴുകയായിരുന്നുവെന്നാണ് വിദ്യാർഥികൾ ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം.

ഫുട്ബോൾ കളിക്കിടെ ഗോൾപോസ്റ്റ് വീണ് വിദ്യാർഥികൾക്ക് പരിക്ക്

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഗോൾ പോസ്റ്റ് വീണു പരിക്കേറ്റ രണ്ടു വിദ്യാർഥികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടി ഗവ.സ്കൂളിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളായ കാലടി സ്വദേശി ആകാശ്(14), വണ്ടിത്തടം സ്വദേശി അരുൺ(15) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. സ്റ്റേഡിയത്തിൽ കളിക്കുന്നതിനായി ഗോൾ പോസ്റ്റ് ചുമലിൽ എടുത്തു കൊണ്ടു പോകവെ വഴുതി ഇവരുടെ തലയിലൂടെ വീഴുകയായിരുന്നുവെന്നാണ് വിദ്യാർഥികൾ ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം. സ്റ്റേഡിയത്തിൽ കളിക്കാനെത്തിയവരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇരുവർക്കും തലയ്ക്കും തോളിനും പരിക്കുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകൾക്കായി എക്സറേ അടക്കമുള്ള പരിശോധനകൾക്ക് പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top