Kerala

കോട്ടയത്ത് നിപ വൈറസ് ബാധിച്ച് രണ്ടുപേര്‍ ചികില്‍സയിലെന്ന് വ്യാജപ്രചാരണം

നിപ വൈറസ് വവ്വാലുകളില്‍ കണ്ടെത്താനായില്ലെന്നും എന്നാല്‍ കോഴിക്കോടുനിന്ന് എത്തിച്ച ബ്രോയിലര്‍ കോഴികളില്‍ കണ്ടെത്തിയെന്നും പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വൈറോളജി ഡയറക്ടര്‍ അറിയിച്ചതിനാല്‍ ഇറച്ചിക്കോഴികളുടെ ഉപയോഗം നിര്‍ത്തിവയ്ക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. ഇതെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ തുടരുകയാണെന്നും വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നു.

കോട്ടയത്ത് നിപ വൈറസ് ബാധിച്ച് രണ്ടുപേര്‍ ചികില്‍സയിലെന്ന് വ്യാജപ്രചാരണം
X

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ വൈറസ് സ്ഥിരീകരിച്ച രണ്ട് രോഗികള്‍ ചികില്‍സയിലുണ്ടെന്ന് സാമൂഹികമാധ്യമങ്ങള്‍വഴി വ്യാജപ്രചാരണം. നിപ വൈറസ് വവ്വാലുകളില്‍ കണ്ടെത്താനായില്ലെന്നും എന്നാല്‍ കോഴിക്കോടുനിന്ന് എത്തിച്ച ബ്രോയിലര്‍ കോഴികളില്‍ കണ്ടെത്തിയെന്നും പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വൈറോളജി ഡയറക്ടര്‍ അറിയിച്ചതിനാല്‍ ഇറച്ചിക്കോഴികളുടെ ഉപയോഗം നിര്‍ത്തിവയ്ക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. ഇതെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ തുടരുകയാണെന്നും വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നു.

എന്നാല്‍, നിപ വൈറസ് സ്ഥിരീകരിച്ചെന്ന പ്രചാരണം വ്യാജമാണെന്ന് കോട്ടയം മെഡിക്കല്‍ കോളജ് റസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ (ആര്‍എംഒ) ഡോ. ആര്‍ പി രഞ്ചിന്‍ തേജസ് ന്യൂസിനോട് പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നിരവധി ഫോണ്‍കോളുകളാണ് ഇതുസംബന്ധിച്ച് ലഭിക്കുന്നത്. വാട്‌സ് ആപ്പുകള്‍വഴി പ്രചരിക്കുന്ന സന്ദേശങ്ങളില്‍ തങ്ങള്‍ യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. സാമൂഹികവിരുദ്ധരാണ് ഇതിന് പിന്നില്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുമാസത്തിന് മുമ്പ് നിപ ബാധിച്ചെന്ന സംശയത്തിന്റെ പേരില്‍ മൂന്നുപേര്‍ ചികില്‍സ തേടിയെത്തിയതല്ലാതെ അതിനുശേഷം ആരും ചികില്‍സ തേടിയിട്ടില്ല. നിപ വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ തങ്ങള്‍ ഇക്കാര്യം മറച്ചുവയ്ക്കാന്‍ തയ്യാറാവുമോയെന്നും വലിയ വാര്‍ത്തയായി മാറുകയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it