Kerala

'രണ്ടില' മരവിപ്പിച്ചു; ജോസഫിന് ചെണ്ടയും ജോസിന് ടേബിള്‍ ഫാനും ചിഹ്‌നം

രണ്ടില ചിഹ്‌നത്തിനായി കേരള കോണ്‍ഗ്രസ് (എം) ലെ ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദമുന്നയിച്ച് രംഗത്തുവന്നതോടെയാണ് ചിഹ്‌നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഉത്തരവായത്.

രണ്ടില മരവിപ്പിച്ചു; ജോസഫിന് ചെണ്ടയും ജോസിന് ടേബിള്‍ ഫാനും ചിഹ്‌നം
X

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചിഹ്‌നമായ 'രണ്ടില' മരവിപ്പിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. രണ്ടില ചിഹ്‌നത്തിനായി കേരള കോണ്‍ഗ്രസ് (എം) ലെ ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദമുന്നയിച്ച് രംഗത്തുവന്നതോടെയാണ് ചിഹ്‌നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഉത്തരവായത്.

തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്‌നം അനുവദിക്കാന്‍ സാധിക്കൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ചിഹ്‌നം മരവിപ്പിച്ച സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് (എം) പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാനും അനുവദിച്ചു.

ഇരുവരും ആവശ്യപ്പെട്ട പ്രകാരമാണ് ചെണ്ടയും ടേബിള്‍ ഫാനും അനുവദിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിന്‍മേലുള്ള അവകാശത്തെച്ചൊല്ലി പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമപോരാട്ടം തുടരുകയാണ്. രണ്ടില ചിഹ്‌നവും പേരും ജോസ് കെ മാണിക്ക് നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും ഇത് ചോദ്യംചെയ്ത് ജോസഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it