Kerala

കോട്ടയത്ത് സുഹൃത്തുക്കളായ പെൺകുട്ടികളുടെ ആത്മഹത്യാശ്രമം; വിഷക്കായ കഴിച്ച ഒരാള്‍ മരിച്ചു

സാമൂഹിക മാധ്യമത്തിലെ അമിത ഉപയോഗത്തെ കുറിച്ച് വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പോലിസിന് മൊഴി നൽകി.

കോട്ടയത്ത് സുഹൃത്തുക്കളായ പെൺകുട്ടികളുടെ ആത്മഹത്യാശ്രമം; വിഷക്കായ കഴിച്ച ഒരാള്‍ മരിച്ചു
X

കോട്ടയം: കോട്ടയത്ത് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

സാമൂഹിക മാധ്യമത്തിലെ അമിത ഉപയോഗത്തെ കുറിച്ച് വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പോലിസിന് മൊഴി നൽകി. തിങ്കളാഴ്ച വെള്ളൂർ സ്വദേശിനി വിഷക്കായ കഴിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ ചികിൽസയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില വഷളായി മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ തലയോലപ്പറമ്പ് സ്വദേശിനി ഒതളങ്ങ കഴിച്ചു. മെഡിക്കൽ കോളജിൽ ചികിൽസയിൽ ഇരിക്കെ ഇന്ന് രാവിലെ മരിച്ചു. വെള്ളൂർ സ്വദേശിനി നേരത്തേ പോക്സോ കേസിൽ ഇരയായിരുന്നു. എന്നാൽ ഈ കേസുമായി ഇപ്പോഴത്തെ സംഭവങ്ങൾക്ക് ബന്ധമില്ലെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it