Kerala

എസ്ഡിപിഐയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മര്‍ദനം: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

എസ്ഡിപിഐ പ്രവര്‍ത്തകനായ കോതപറമ്പ് സ്വദേശി ഐരാട്ട് വീട്ടില്‍ ഗോപിയുടെ മകന്‍ അനന്തകൃഷ്ണനെ (26) മര്‍ദിച്ച കേസിലാണ് ബിജെപി പ്രവര്‍ത്തകരായ എസ്എന്‍ പുരം കോതപറമ്പ് സ്വദേശി കുറുപ്പശ്ശേരി വിഷ്ണു(25), എടവിലങ്ങ് സ്വദേശി പുളിപ്പറമ്പില്‍ ഗോപിനാഥന്‍ (25) എന്നിവരെ ഇരിങ്ങാലക്കുട അഡീഷനല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.

എസ്ഡിപിഐയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മര്‍ദനം: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും
X

തൃശ്ശൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒരുവര്‍ഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകനായ കോതപറമ്പ് സ്വദേശി ഐരാട്ട് വീട്ടില്‍ ഗോപിയുടെ മകന്‍ അനന്തകൃഷ്ണനെ (26) മര്‍ദിച്ച കേസിലാണ് ബിജെപി പ്രവര്‍ത്തകരായ എസ്എന്‍ പുരം കോതപറമ്പ് സ്വദേശി കുറുപ്പശ്ശേരി വിഷ്ണു(25), എടവിലങ്ങ് സ്വദേശി പുളിപ്പറമ്പില്‍ ഗോപിനാഥന്‍ (25) എന്നിവരെ ഇരിങ്ങാലക്കുട അഡീഷനല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2014 ജനുവരി 8ന് ഉച്ചയ്ക്ക് 1.45 ഓടെ കോതപറമ്പിലെ സ്മാര്‍ട് പവര്‍ ഇന്‍വര്‍ട്ടര്‍ കമ്പനിയുടെ സമീപത്തായിരുന്നു സംഭവം. എസ്ഡിപിഐയില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള വിരോധം മൂലം പ്രതികള്‍ അനന്തകൃഷ്ണനെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കത്തിയും ഹെല്‍മെറ്റും ഉപയോഗിച്ച് ആക്രമിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. മതിലകം സിഐയായിരുന്ന വി ആര്‍ മണിലാല്‍, എസ്‌ഐയായിരുന്ന പ്രേമാനന്ദകൃഷ്ണന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Next Story

RELATED STORIES

Share it