ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു
സുഹൃത്തുക്കളായ ഇലക്ട്രീഷ്യന്‍ ഉംനാസ് ഉമറും കെട്ടിട നിര്‍മാണത്തൊഴിലാളികളായ അമലും അഭിജിത്തും വൈകീട്ട് മാഹിയിലെത്തി ബൈക്കില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

മാഹി: കെടിസി പെട്രോള്‍ പമ്പിനു സമീപം ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കുഞ്ഞിപ്പള്ളിക്കടുത്ത എരിക്കല്‍ ചാലില്‍ ഉമര്‍-ഉമ്മു എന്നിവരുടെ മകന്‍ ഉംനാസ്(28), സഹയാത്രികന്‍ കുഞ്ഞിപ്പള്ളി മൈതാനത്തിന്നടുത്ത പള്ളിവളപ്പില്‍ താഴനിരത്തരികത്ത് രാജന്‍-സരോജിനി ദമ്പതികളുടെ മകന്‍ അമല്‍ എന്ന കണ്ണന്‍(24) എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിപ്പള്ളിയിലെ കുനിയില്‍ അശോകന്റെ മകന്‍ അഭിജിത്ത്(24) തെറിച്ച് വീണതിനാല്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. രാത്രി 8.15ഓടെയാണ് അപകടം. മുണ്ടോക്ക് വളവില്‍ കെ.എല്‍.40 പി 5700 ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കെഎല്‍ 18 എന്‍ 8912 ബൈക്ക് ലോറിക്കടിയില്‍ പെടുകയായിരുന്നു. ഇവരുടെ ശരീരത്തില്‍ ലോറി കയറിയിറങ്ങുകയായിരുന്നു. സുഹൃത്തുക്കളായ ഇലക്ട്രീഷ്യന്‍ ഉംനാസ് ഉമറും കെട്ടിട നിര്‍മാണത്തൊഴിലാളികളായ അമലും അഭിജിത്തും വൈകീട്ട് മാഹിയിലെത്തി ബൈക്കില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. നാസിക്കില്‍ നിന്നു ഉള്ളികയറ്റി ആലുവയിലേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്തു. മാഹി ജനറല്‍ ആശുപത്രിയില്‍ മൂന്ന് ദിവസമായി ഫ്രീസര്‍ കേടായിരുന്നതിനാല്‍ മൃദുദേഹം വടകരയിലേക്ക് കൊണ്ടുപോയി.
RELATED STORIES
വയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ...
30 March 2023 10:57 AM GMTവിസ് ഡം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഏപ്രില്‍ 6ന്
30 March 2023 10:08 AM GMT