Kerala

നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കുഞ്ചിത്തണ്ണി ഐക്കരമുക്കില്‍ ഷാജി പീറ്റര്‍ (50), ബൈസണ്‍വാലി എട്ടൂര്‍ കോളനിയില്‍ സുബ്രഹ്മണ്യന്‍ മാടസ്വാമി (60) എന്നിവരാണ് പിടിയിലായത്.

നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
X

അടിമാലി: എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡിസംബര്‍ അഞ്ചുമുതല്‍ ജനുവരി അഞ്ചുവരെ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവ് പീരിയഡിന്റെ ഭാഗമായി അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ റെയ്ഡില്‍ നാലുകിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. കുഞ്ചിത്തണ്ണി ഐക്കരമുക്കില്‍ ഷാജി പീറ്റര്‍ (50), ബൈസണ്‍വാലി എട്ടൂര്‍ കോളനിയില്‍ സുബ്രഹ്മണ്യന്‍ മാടസ്വാമി (60) എന്നിവരാണ് പിടിയിലായത്. എറണാകുളം ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനായി അടിമാലി- മൂന്നാര്‍ റോഡിലെ ആനച്ചാല്‍ പെട്രോള്‍ പമ്പിന് സമീപം കഞ്ചാവുമായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.


കിലോയ്ക്ക് 6,000 രൂപ നിരക്കില്‍ ആന്ധ്രയില്‍നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് 24,000 രൂപ നിരക്കിലാണ് ഷാജിയും സുബ്രഹ്മണ്യനും ചേര്‍ന്ന് വില്‍പ്പന നടത്തിയിരുന്നത്. നാര്‍കോട്ടിക് സ്‌ക്വാഡിലെ ഷാഡോ ടീമംഗങ്ങള്‍ നടത്തിയ ബുദ്ധിപരമായ നീക്കത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. പ്ലാസ്റ്റിക് ചാക്കില്‍ ഗന്ധം പുറത്തുവരാത്ത രീതിയില്‍ പായ്ക്കുചെയ്താണ് കഞ്ചാവ് കൈവശം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ എച്ച് രാജീവ്, എ ജോണ്‍സണ്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ എസ് അസീസ്, കെ എസ് മീരാന്‍, സാന്റി തോമസ്, ഹാരിഷ് മൈതീന്‍, എന്‍ എസ് സിന്ധു, എസ് പി ശരത് എന്നിവരും പങ്കെടുത്തു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it