Kerala

സ്വര്‍ണക്കടത്ത്: കസ്റ്റംസ് പിടികൂടിയ രണ്ടു പേര്‍ കൂടി റിമാന്റില്‍

മഞ്ചേരി സ്വദേശി മുഹമ്മദ് അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ഇരുവരെയും ആലുവ സബ് ജയിലിലേക്കാണ് റിമാന്റ് ചെയ്തത്. കൊവിഡ് പരിശോധന കഴിയുന്ന മുറയ്ക്ക് ഇവരുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം റിമാന്റിലായ റമീസിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നതു മാറ്റിവച്ചു. ഇയാളുടെ കൊവിഡ് പരിശോധനഫലം വരുന്ന മുറയ്ക്കു പരിഗണിക്കാനായാണ് മാറ്റിവച്ചത്

സ്വര്‍ണക്കടത്ത്: കസ്റ്റംസ് പിടികൂടിയ രണ്ടു പേര്‍ കൂടി റിമാന്റില്‍
X

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ രണ്ടു പ്രതികളെ കോടതി റിമാന്റ് ചെയ്തു. മഞ്ചേരി സ്വദേശി മുഹമ്മദ് അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ഇരുവരെയും ആലുവ സബ് ജയിലിലേക്കാണ് റിമാന്റ് ചെയ്തത്. കൊവിഡ് പരിശോധന കഴിയുന്ന മുറയ്ക്ക് ഇവരുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം റിമാന്റിലായ റമീസിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നതു മാറ്റിവച്ചു. ഇയാളുടെ കൊവിഡ് പരിശോധനഫലം വരുന്ന മുറയ്ക്കു പരിഗണിക്കാനായാണ് മാറ്റിവച്ചത്. സ്വര്‍ണ കടത്തിനായി പ്രതികള്‍ ധനസമാഹരണം നടത്തിയത് ക്രൗഡ് ഫണ്ടിങ് മാതൃകയിലാണെന്നു കസ്റ്റംസ് പറയുന്നു. പലരില്‍ നിന്നായി ഒന്‍പതു കോടതി രൂപ സമാഹരിച്ചുവെന്നും മൂവാറ്റുപഴ സ്വദേശിയായ ജലാലാണ് നിക്ഷേപകരെയും വാങ്ങുന്നവരെയും സംഘടിപ്പിക്കുന്നതെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.

സരിത്തിന്റെ മൊഴിയില്‍ നിന്നാണ് അന്‍വറിന്റെയും സെയ്ത അലവിയുടെയും പങ്കാളിത്തം വ്യക്തമായത്. കസ്റ്റംസ് ഓഫീസില്‍ വിളിച്ചു വരുത്ത മൊഴിയെടുത്തശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെക്കൂടാതെ കസ്റ്റസ് കസ്റ്റംസ് കസറ്റഡിയില്‍ എടുത്ത സംജുവിന്റെ ചോദ്യം ചെയ്യല്‍ കസ്റ്റംസ് തുടരുകയാണ്. അതേ സമയം എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സരിത്തിന്റെ ജാമ്യാപേക്ഷ അഭിഭാഷകന്‍ പിന്‍വലിച്ചു. സരിത്തിനെതിരെ യുഎപിഎ ചുമത്തിയതിനാല്‍ ആറ് മാസത്തിനിടെ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് അപേക്ഷ പിന്‍വലിച്ചത്.

Next Story

RELATED STORIES

Share it