- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം:രമേശ് ചെന്നിത്തല
എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതുവരെ ശിവശങ്കറെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാത്തതെന്നും രമേശ് ചെന്നിത്തല്ല ചോദിച്ചു.ആര്‍ട്ടിക്കിള്‍ 311 അനുസരിച്ച് ശിവശങ്കറെ സര്‍ക്കാറിന് പിരിച്ചു വിടാം.എന്തുകൊണ്ടാണ് സര്‍ക്കാര്‍ അതിന് തയ്യാറാകാത്തെന്നും രമേശ് ചെന്നിത്തല ചോദിച്ചു.ശിവശങ്കറും സ്വപ്‌ന സുരേഷും സര്‍ക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.ഇതിന് പ്രത്യുപകാരമായി സര്‍ക്കാരും അവരെ സംരക്ഷിക്കുകയാണ്.

കൊച്ചി: സ്വര്‍ണക്കടത്തില്‍ ഉന്നതവ്യക്തി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ അതാരാണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കൊവിഡില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് പറയുന്നതുപോലെ വോട്ടര്‍ മാര്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ടിയില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് പറയേണ്ട സ്ഥിതിയാണുള്ളത്.അത്രമാത്രം അപചയം കേരളത്തിലെ സിപിഎമ്മിനും ഇടതു മുന്നണിക്കും സംഭവിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതുവരെ ശിവശങ്കറെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാത്തതെന്നും രമേശ് ചെന്നിത്തല്ല ചോദിച്ചു.
ആര്‍ട്ടിക്കിള്‍ 311 അനുസരിച്ച് ശിവശങ്കറെ സര്‍ക്കാറിന് പിരിച്ചു വിടാം.എന്തുകൊണ്ടാണ് സര്‍ക്കാര്‍ അതിന് തയ്യാറാകാത്തെന്നും രമേശ് ചെന്നിത്തല ചോദിച്ചു.ശിവശങ്കറും സ്വപ്‌ന സുരേഷും സര്‍ക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.ഇതിന് പ്രത്യുപകാരമായി സര്‍ക്കാരും അവരെ സംരക്ഷിക്കുകയാണ്.കൂട്ടായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പുറത്തുവരുമെന്ന പേടികൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്്യൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ പേര് ഗോള്‍വര്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ല.ഗോള്‍വര്‍ക്കറുടെ പേരിടാനുള്ള തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി മുരളീധരന്‍ ചോദിച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ് റു വള്ളം തുഴഞ്ഞതുകൊണ്ടാണോ നെഹ്‌റു ട്രോഫി വള്ളംകളിയെന്ന് പേരിട്ടതെന്നാണ്. വി മുരളീധരിന് ചരിത്ര ബോധമില്ലാത്തതിനാലാണ് അദ്ദേഹം അത്തരത്തില്‍ പ്രസ്താവന നടത്തിയത്.
വള്ളം കളി മല്‍സരം കണ്ട ജവഹര്‍ലാല്‍ നെഹ് റു ആ വള്ളത്തില്‍ ആവേശത്തോടെ കയറുകയായിരുന്നു.അതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ആലപ്പുഴ വള്ളം കളിക്ക് നെഹ് റു ട്രോഫി വള്ളംകളിയെന്ന് പേരിട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ജവഹര്‍ലാല്‍ നെഹ്‌റു വിന്റെ കൈയ്യൊപ്പോടുകൂടിയതാണ് നെഹ്‌റു ട്രോഫിയെന്നും ഇതൊക്കെ അറിയാന്‍ പാടില്ലെങ്കില്‍ ആരോടെങ്കിലും ചോദിക്കണമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്്യൂട്ട് ഓഫ് ബയോടെക്‌നോളജിക്ക് ഗോള്‍വാര്‍ക്കറുടെ പേര് ഒരു കാരണവശാലും ഇടാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കേരളത്തിലെ ജനങ്ങള്‍ അതിനനുവദിക്കില്ല. ശശിതരൂര്‍ ഇക്കാര്യത്തില്‍ പറഞ്ഞ അഭിപ്രായത്തോട് താന്‍ യോജിക്കുകയാണ്.ഡോ.പല്‍പ്പുവിന്റെ പേരിടണം.ഡോ.പല്‍പുവിനെപ്പോലുളള മഹാരഥന്റെ പേര് രണ്ടാമത്തെ സെന്ററിന് ഇട്ടിരുന്നുവെങ്കില്‍ എത്ര മഹത്തരമായേനെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
.പല്‍പു കേരളത്തിലെ സാമൂഹ്യപരിഷ്‌കരണത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്.ഗോള്‍വാര്‍ക്കെന്തു കാര്യമാണുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.ഗോള്‍വാര്‍ക്കറുടെ പേരിടുന്നത് രാജീവ് ഗാന്ധിയെ അപമാനിക്കുന്നതിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മതേതരത്വത്തിന് വേണ്ടി നിലകൊള്ളുകയും ബിജെപിക്കെതിരെ പോരാടുകയും ഇന്ത്യന്‍ ജനതയക്ക് പുതിയ ദര്‍ശനം നല്‍കുകയും ചെയ്ത നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഗോള്‍വാര്‍ക്കര്‍ക്ക് ബയോടെക്‌നോളജിയുമായി ഒരു ബന്ധവുമില്ല. മാത്രവുമല്ല. കേരളത്തിന്റെയോ ഇന്ത്യയുടെയോ പുരോഗതിക്ക് പ്രത്യേകിച്ച് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വര്‍ഗീയവല്‍ക്കരണത്തിനുള്ള ശ്രമമാണ് നടത്തുന്നത്.ഒരു ദേശിയ സ്ഥാപനത്തെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള ശ്രമത്തെ അംഗീകരിക്കാന്‍ കഴിയില്ല. ഇത് സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ്.ഇത് അംഗീകരിക്കില്ലെന്നും കേരളം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധിക്കും.തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് താന്‍ കത്തു നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.യുഡിഎഫ് ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.മാറ്റത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും കേരളത്തില്‍ ഭരണമാറ്റത്തിന് സമയമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED STORIES
ധര്മസ്ഥല: കൊല്ലപ്പെട്ട സൗജന്യയുടെ കുടുംബത്തിന് നേരെ ആക്രമണം
7 Aug 2025 3:50 AM GMTഅരുന്ധതി റോയിയുടെയും എ ജി നൂറാനിയുടെയും പുസ്തകങ്ങള് നിരോധിച്ച് ജമ്മു...
7 Aug 2025 3:35 AM GMTഐഎസ്എല് പ്രതിസന്ധി; ശമ്പളം കുറയ്ക്കാന് കേരളാബ്ലാസ്റ്റേഴ്സ് തീരുമാനം
6 Aug 2025 5:50 PM GMTഐഎസ്എല്; ചെന്നൈയിന് എഫ്സിയുടെ എല്ലാ ഫുട്ബോള് പ്രവര്ത്തനങ്ങളും...
6 Aug 2025 5:39 PM GMT''ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ വലിച്ചു നടക്കുന്നത് മനുഷ്യത്വരഹിതം''; ...
6 Aug 2025 2:59 PM GMTഗുജറാത്തിലെ സ്കൂളുകളില് ഗീതാപഠനം നിര്ബന്ധമാക്കി
6 Aug 2025 2:35 PM GMT