Kerala

സ്വര്‍ണക്കടത്ത്: സരിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ ഐ എ; കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കേസിലെ ഒന്നാം പ്രതിയായ സരിത്ത് ഇപ്പോള്‍ കസ്റ്റംസിന്റ കസ്റ്റഡിയിലാണ്.ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന സരിത്തിനെ കോടതിയില്‍ ഹാജരാക്കും.സരിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ ഐ എ കൊച്ചിയിലെ എന്‍ ഐ എ കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്

സ്വര്‍ണക്കടത്ത്: സരിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ ഐ എ; കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണംകടത്തിയെന്ന കേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സരിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ ഐ എ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലാണ് എന്‍ ഐ എ സംഘം അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലെ ഒന്നാം പ്രതിയാണ് പി എസ് സരിത്ത് കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന പ്രഭ സുരേഷ്,സന്ദീപ് നായര്‍ എന്നിവര്‍ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ഉണ്ട്. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.ഈ മാസം 21 ന് രാവിലെ 11 വരെയാണ് ഇവരെ കഴിഞ്ഞ ദിവസം കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ സരിത്തിനെക്കൂടി കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമെ സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുകയുള്ളുവെന്നാണ് എന്‍ ഐ എ യുടെ നിലപാട്.

കസ്റ്റംസിന് വിട്ട് നല്‍കിയിരിക്കുന്ന സരിത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. സരിത്തിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ കസ്റ്റംസ് അന്വേഷണ സംഘം ഇന്നു ഹാജരാക്കും.ബാംഗ്ലൂരില്‍ നിന്നും സ്വപ്‌നയെം സന്ദീപിനെയും എന്‍ ഐ എ പിടികൂടുമ്പോള്‍ സന്ദീപിന്റെ പക്കല്‍ നിന്നും ഒരു ബാഗും പിടിച്ചെടുത്തിരുന്നു. ഈ ബാഗില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് എന്‍ എ എയുടെ വിലയിരുത്തല്‍. ഈ ബാഗിലുള്ള ചില നിര്‍ണായ വിവരങ്ങള്‍ സന്ദീപിനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നാണ് അറിയുന്നത്. തുടര്‍ന്നാണ് ഈ ബാഗ് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കുകയും കോടതിയുടെ സാന്നിധ്യത്തില്‍ ഇത് തുറന്ന് പരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തത്. ഈ ബാഗും തുറന്നു പരിശോധിക്കാനുള്ള നടപടികളും ഇന്ന് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it