Kerala

ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവം: സ്വപ്‌ന സുരേഷിനായി തിരച്ചില്‍ ഊര്‍ജിതം;മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ്

സ്വര്‍ണം പിടിച്ച സംഭവത്തില്‍മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നല്ലെ മറ്റൊരു ഓഫിസില്‍ നിന്നും വിളിച്ചിട്ടില്ലെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു. അതേ സമയം പിടിച്ചെടുത്ത സ്വര്‍ണം സ്വര്‍ണം കൊച്ചിയിലെ സാമ്പത്തിക കുറ്റങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കിയ ശേഷം ലോക്കറിലേക്ക് മാറ്റിയതാണ് വിവരം.

ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവം: സ്വപ്‌ന സുരേഷിനായി തിരച്ചില്‍ ഊര്‍ജിതം;മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ്
X

കൊച്ചി: വിദേശത്ത് നിന്നും ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനായി തിരിച്ചില്‍ ഊര്‍ജിതമാക്കി കസ്റ്റംസ്.സ്വര്‍ണം പിടിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നല്ലെ മറ്റൊരു ഓഫിസില്‍ നിന്നും വിളിച്ചിട്ടില്ലെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു. അതേ സമയം പിടിച്ചെടുത്ത സ്വര്‍ണം സ്വര്‍ണം കൊച്ചിയിലെ സാമ്പത്തിക കുറ്റങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കിയ ശേഷം ലോക്കറിലേക്ക് മാറ്റിയതാണ് വിവരം. വിദേശത്ത് നിന്ന് ഡിപ്ളോമാറ്റിക് ബാഗേജില്‍ നിരവധി തവണം സ്വര്‍ണം കടത്തിയതായി പിടിയിലായ സരിത്ത് എറണാകുളം കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തില്‍ നിന്ന് 15 കോടിയുടെ 30 കിലോ സ്വര്‍ണം പിടികൂടിയത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് സരിത്ത് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നാണ് കസ്റ്റംസ് പറയുന്നത്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷുമായി പരിചയമുണ്ടെങ്കിലും സ്വര്‍ണ കടത്തില്‍ പങ്കില്ലെന്നാണ് സരിത്ത് പറയുന്നത്. സരിത്തിനെ ചോദ്യം ചെയ്യുന്നത് ഇന്നലെ രാത്രി വൈകിയും നീണ്ടു. സ്വപ്നയുടെ പങ്കാളിത്തത്തെകുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. അതേ സമയം സരിത് തന്റെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതിനു ശേഷമാണ് ചോദ്യം ചെയ്യലിനായി കസ്റ്റംസിനു മുന്നില്‍ ഹാജരായതെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. പല നിര്‍ണായക വിവരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് നിഗമന. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്

Next Story

RELATED STORIES

Share it