Kerala

സ്വര്‍ണക്കടത്ത്: എന്‍ ഐ എ കേസില്‍ 10 പ്രതികള്‍ക്ക് ജാമ്യം ;മൂന്നുപേരുടെ ജാമ്യം നിഷേധിച്ചു

മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, കെ ടി ഷറഫുദീന്‍ എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.ഉപാധികളോടെയാണ് 10 പ്രതികള്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്

സ്വര്‍ണക്കടത്ത്: എന്‍ ഐ എ കേസില്‍ 10 പ്രതികള്‍ക്ക് ജാമ്യം ;മൂന്നുപേരുടെ ജാമ്യം നിഷേധിച്ചു
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ 10 പ്രതികള്‍ക്ക് ജാമ്യം. മൂന്നു പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു. മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, കെ ടി ഷറഫുദീന്‍ എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.ജാമ്യം ലഭിച്ച പ്രതികള്‍ ഒരോരുത്തരും 10 ലക്ഷം രൂപയുടെ ബോണ്ട്് നല്‍കണം. പാസ്‌പോര്‍ട് മൂന്നു ദിവസത്തിനുള്ളില്‍ കോടതിയില്‍ നല്‍കണം.പാസ് പോര്‍ട്ടില്ലാത്തവര്‍ ഇത് സംബന്ധിച്ച് സ്ത്യവാങ്മൂലം കോടതിയില്‍ നല്‍കണം.

കോടതിയുടെ അനുവാദമില്ലാതെ കേരളം വിടാന്‍ പാടില്ല.നേരിട്ടോ അല്ലാതെയോ കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ബന്ധപ്പെടാനോ പാടില്ല.എതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പെടാന്‍ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗര്‍ക്കു മുമ്പാകെ ഹാജരാകണം.എല്ലാ ഞായറാഴ്ചയും രാവിലെ 10 നും 11 നുമിടയില്‍ അവരവരുടെ പരിധിയിലുള്ള പോലിസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണം.അന്വേഷണ ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ താമസ സ്ഥലം മാറാന്‍ പാടില്ല എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷ്,സരിത് എന്നിവര്‍ ജാമ്യഹരജി നല്‍കിയിരുന്നുവെങ്കിലും ഇവര്‍ ഇന്ന് പിന്‍വലിച്ചിരുന്നു.

Next Story

RELATED STORIES

Share it