- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കടത്ത്: സ്വപ്ന വീണ്ടും റിമാന്റില്‍; കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് എന്‍ ഐ എ
അടുത്ത മാസം എട്ടുവരെയാണ് കൊച്ചിയിലെ എന്‍ ഐ എ കോടതി സ്വപ്നയെ റിമാന്റു ചെയ്തത്. നേരത്തെ റിമാന്റിലായിരുന്ന സ്വപ്‌നയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ ഐ എയുടെ ആവശ്യപ്രകാരം അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. ഈ കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് എന്‍ ഐ എ സംഘം സ്വപ്്നയെ കോടതിയില്‍ ഹാജരാക്കിയത്.തന്നെ വിയ്യൂര്‍ ജയിലില്‍ നിന്നും കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അംഗീകരിച്ചു

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സ്വപ്‌ന സുരേഷിനെ കോടതി വീണ്ടും റിമാന്റു ചെയ്തു. അടുത്ത മാസം എട്ടുവരെയാണ് കൊച്ചിയിലെ എന്‍ ഐ എ കോടതി സ്വപ്നയെ റിമാന്റു ചെയ്തത്. നേരത്തെ റിമാന്റിലായിരുന്ന സ്വപ്‌നയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ ഐ എയുടെ ആവശ്യപ്രകാരം അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. ഈ കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് എന്‍ ഐ എ സംഘം സ്വപ്്നയെ കോടതിയില്‍ ഹാജരാക്കിയത്.തന്നെ വിയ്യൂര്‍ ജയിലില്‍ നിന്നും കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അംഗീകരിച്ചു.
അതേ സമയം സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.സ്വപ്‌നയില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പരിശോധന തിരുവനന്തപുരം സിഡാക്കില്‍ നടന്നു വരികയാണെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചു.ഇതില്‍ ലാപ്‌ടോപ്, ഐ ഫോണ്‍ അടക്കമുള്ളവയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടിവരുമെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന വിധത്തില്‍ വിദേശത്ത് നിന്നും വലിയ തോതില്‍ ഇവിടേക്ക് സ്വര്‍ണം കടത്താന്‍ സ്വപ്‌ന സുരേഷ് കൂട്ടുനിന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















