സ്വര്‍ണക്കടത്ത്: ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്;ജയിലില്‍ സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം
സ്വപ്‌നയുടെ റിമാന്റ് കാലാവധി ഈ മാസം 22 വരെ കോടതി നീട്ടി.തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ റിമാന്റില്‍ കഴിയവെ തന്നെ പോലിസ് ഉദ്യോഗസ്ഥര്‍ എന്നു തോന്നിക്കുന്ന ചിലര്‍ കാണാന്‍ വന്നതായി സ്വപ്‌ന അപേക്ഷയില്‍ പറയുന്നു.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നത വ്യക്തികളുടെ പേര് അേന്വഷണ ഏജന്‍സികളോട് വെളിപ്പെടുത്തരുതെന്നും അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്നും അവര്‍ തന്നോട് ആവശ്യപ്പെട്ടതായും സ്വപ്‌ന സുരേഷ് വ്യക്തമാക്കുന്നു

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍.സ്വപ്‌നയുടെ അപേക്ഷ പരിഗണിച്ച കോടതി സ്വപ്‌നയ്ക്ക് സംരക്ഷണം നല്‍കാന്‍ ജയില്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. സ്വപ്‌നയുടെ റിമാന്റ് കാലാവധി ഈ മാസം 22 വരെ കോടതി നീട്ടി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് അപേക്ഷ നല്‍കിയത്.
തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ റിമാന്റില്‍ കഴിയവെ തന്നെ പോലിസ് ഉദ്യോഗസ്ഥര്‍ എന്നു തോന്നിക്കുന്ന ചിലര്‍ കാണാന്‍ വന്നതായി സ്വപ്‌ന അപേക്ഷയില്‍ പറയുന്നു.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നത വ്യക്തികളുടെ പേര് അന്വേഷണഏജന്‍സികളോട് വെളിപ്പെടുത്തരുതെന്നും അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്നും അവര്‍ തന്നോട് ആവശ്യപ്പെട്ടതായും സ്വപ്‌ന സുരേഷ് വ്യക്തമാക്കുന്നു.തന്നെ ജയിലിനുള്ളില്‍ വെച്ചും തന്റെ കുടുംബാംഗങ്ങളെ പുറത്ത് വെച്ചും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന സുരേഷ് പറഞ്ഞു.
കഴിഞ്ഞ മാസം 25 നു മുമ്പായി പല തവണ ഇത്തരത്തിനുള്ള ഭീഷണി തനിക്ക് നേരെ ആവര്‍ത്തിച്ചതായും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.തന്റെ മൊഴി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രേഖപെടുത്തി.തന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു.ഈ സാഹചര്യത്തില്‍ താന്‍ വീണ്ടും അതേ ജയിലിലേക്കാണ് തിരികെ പോകുന്നത്. ഉന്നത സ്വാധീനമുളള വ്യക്തികള്‍ ഇടപെട്ട് ജയിലില്‍ തനിക്ക് മാനസികവും ശാരിരീകവുമായി പീഡനം ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും സ്വപ്‌ന സുരേഷ് ചൂണ്ടിക്കാട്ടുന്നു.ഈ സാഹചര്യത്തില്‍ ജെയിലില്‍ തനിക്ക് സംരക്ഷണം ഉറപ്പു വരുത്താന്‍ ഡിജിപിക്കും അട്ടക്കുളങ്ങര വനിതാ ജയില്‍സൂപ്രണ്ടിനും നിര്‍ദേശം നല്‍കുമെന്നും സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.തുടര്‍ന്നാണ് കോടതി സ്വപ്‌നയ്ക്ക് സുരക്ഷ നല്‍കാന്‍ ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.
RELATED STORIES
എഡ്ജ്ബാസ്റ്റണില് ഇന്ത്യയ്ക്ക് ബാറ്റിങ്; അശ്വിന് ടീമില്‍ ഇടമില്ല
1 July 2022 9:35 AM GMTഇംഗ്ലണ്ടില്‍ ഏകദിന-ട്വന്റി പരമ്പര; രോഹിത്ത് നയിക്കും; സഞ്ജു ടീമില്‍
1 July 2022 6:08 AM GMTകെ എല്‍ രാഹുലിന് വിന്‍ഡീസ് പര്യടനവും ഏഷ്യാ കപ്പും നഷ്ടമാവും
30 Jun 2022 2:55 PM GMTഎഡ്ജ്ബാസ്റ്റണില് ബുംറ ടീമിനെ നയിക്കും; ലൈവ് റിപ്പോര്‍ട്ടിങ്ങുമായി...
30 Jun 2022 7:08 AM GMTരോഹിത്ത് പുറത്ത് തന്നെ; ഇംഗ്ലണ്ടിനെതിരേ കളിക്കില്ല; ബുംറ നയിക്കും
29 Jun 2022 12:48 PM GMTട്വന്റി-20 റാങ്കിങ്; ബാബര്‍ അസം ഒന്നില്‍ തന്നെ; കോഹ്ലിയുടെ റെക്കോഡ്...
29 Jun 2022 12:28 PM GMT