ഘര്‍വാപസി പീഢനകേന്ദ്രം ഉടന്‍ അടച്ചുപൂട്ടണം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
ആര്‍എസ്എസ്സിന്റെ കീഴില്‍ 'ആര്‍ഷവിദ്യാകേന്ദ്രം' എന്ന പേരില്‍ നടത്തിവന്നിരുന്ന ഘര്‍വാപസി പീഢനകേന്ദ്രം 'സാധനശക്തികേന്ദ്രം' എന്ന പേരില്‍ പുനരാരംഭിച്ചിരിക്കുകയാണ്.
കൊച്ചി: തൃപ്പൂണിത്തുറയിലെ ഘര്‍വാപസി പീഢനകേന്ദ്രം ഉടന്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു. ആര്‍എസ്എസ്സിന്റെ കീഴില്‍ 'ആര്‍ഷവിദ്യാകേന്ദ്രം' എന്ന പേരില്‍ നടത്തിവന്നിരുന്ന ഘര്‍വാപസി പീഢനകേന്ദ്രം 'സാധനശക്തികേന്ദ്രം' എന്ന പേരില്‍ പുനരാരംഭിച്ചിരിക്കുകയാണ്. മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ പെണ്‍കുട്ടികളെ ഇവിടേക്കെത്തിക്കുകയും ശാരീരികപീഡനങ്ങളടക്കമുള്ള അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതായി ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഇത്തരം മനുഷ്യാവകാശലംഘനങ്ങള്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും ഒത്താശയോടെയാണ് എന്നത് ഭരണകൂടത്തിന്റെ ആര്‍എസ്എസ് വിധേയത്വമാണ് വെളിവാക്കുന്നത്. കൃത്യമായ തെളിവുകളുണ്ടായിട്ടും ഇതുവരെ സ്ഥാപനത്തിനെതിരേ യാതൊരു നടപടിയും കൈക്കൊള്ളാത്ത സര്‍ക്കാര്‍, സംഘപരിവാറുമായുള്ള ഒത്തുകളി അവസാനിപ്പിച്ച് പെണ്‍കുട്ടികളെ മോചിപ്പിക്കാനും സ്ഥാപനം അടച്ചുപൂട്ടാനുമുള്ള നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് റൈഹാനത്ത് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMT