Kerala

വയനാട്ടില്‍ ആദിവാസി യുവതി വാഹനത്തില്‍ പ്രസവിച്ചു

വയനാട്ടില്‍ ആദിവാസി യുവതി വാഹനത്തില്‍ പ്രസവിച്ചു
X

കല്‍പറ്റ: ആശുപത്രിയിലേക്കെത്തിക്കുള്ള വഴിമധ്യേ ആദിവാസി യുവതി വാഹനത്തില്‍ പ്രസവിച്ചു. തിരുനെല്ലി ചെമ്പക്കൊല്ലി ഇഎംഎസ് കാട്ടുനായ്ക്ക കോളനിയിലെ സത്യന്റെ ഭാര്യ പുഷ്പയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ കാട്ടിക്കുളത്താണ് പ്രസവം നടന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക





Next Story

RELATED STORIES

Share it